Web Desk

മുംബെെ

May 08, 2021, 10:49 pm

ദുരിതത്തെക്കുറിച്ച് ധാരണയില്ല; ഹിമാലയൻ ബാബയെ പോലെ താടി, നാണം കെടുത്താതെ ഷേവെങ്കിലും ചെയ്യൂ; മോഡിയോട് രാം ഗോപാൽ വർമ്മ

Janayugom Online

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് ബോളിവുഡ് സംവിധായകന്‍ രാം ഗോപാൽ വർമ്മ. താടിയെല്ലാം വളർത്തി ഒരു ഹിമാലയൻ ബാബയെപ്പോലെ പ്രധാനമന്ത്രി ആയെന്നും. ഇവിടെ യഥാർത്ഥ ലോകത്തിൽ ഓക്സിജന്റെയും ബെഡുകളുടെയും പോരായ്മ കാണാത്തതിൽ അത്ഭുതം ഇല്ലെന്നും രാം ഗോപാൽ വർമ്മ പറയുന്നു. ഈ ഘട്ടത്തില്‍ നാണക്കേട് തോന്നുന്നു. അതിനാല്‍ ആ താടി ഒന്ന് ഷേവ് ചെയ്തുകൂടെയെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു. മലയോരങ്ങളിൽ അലയുന്ന ഒരു ഹിമാലയൻ ബാബയെപ്പോലെയാണ് കാഴ്ചയില്‍ ഇപ്പോള്‍ മോഡിയെന്ന് അദ്ദേഹം പറഞ്ഞു. 

ENGLISH SUMMARY:Ram Gopal Var­ma agan­ist Modi
You may also like this video