രാമക്ഷേത്ര സംഭാവനകളെ നികുതിയിൽ നിന്ന് ഒഴിവാക്കി

Web Desk

ന്യൂഡൽഹി:

Posted on May 09, 2020, 9:34 pm

അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിനായി നൽകുന്ന സംഭാവനകൾ ആദായ നികുതിയിൽ നിന്ന് ബിജെപി സർക്കാർ ഒഴിവാക്കി. ജീവകാരുണ്യ പ്രവർത്തനങ്ങൾ, ദുരിതാശ്വാസ നിധി എന്നിവയുടെ ഗണത്തിൽപ്പെടുത്തി നികുതി ഇളവ് നൽകാനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

അയോധ്യ രാമ ജന്മഭൂമി തീർത്ഥ ക്ഷേത്രം ട്രസ്റ്റിനെ ആദായ നികുതി നിയമത്തിൽ വകുപ്പ് 80 ജി യുടെ നിർവചനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി വെള്ളിയാഴ്ചയാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) നികുതി ഒഴിവാക്കി നൽകിയിരിക്കുന്നത്.മതസ്ഥാപനങ്ങളുടെ നിർമ്മാണത്തിന് ആദായ നികുതിയിളവ് നൽകുന്നത് അപൂർവമാണ്. മാത്രവുമല്ല രാമക്ഷേത്ര നിർമ്മാണത്തിനായി വ്യാപകമായ പണപ്പിരിവുണ്ടാകില്ലെന്ന് സംഘപരിവാർ നേതാക്കൾ പറഞ്ഞിരുന്നതുമാണ്. കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനത്തോടെ വൻതുക പിരിച്ചെടുക്കാൻ പോകുന്നുവെന്നാണ് വ്യക്തമാകുന്നത്. മാത്രവുമല്ല വൻകിടക്കാർക്ക് ക്ഷേത്ര നിര്‍മ്മാണത്തിനായി സംഭാവന നൽകുന്നതിന്റെ പേരിലും നികുതിയിളവിന് അവസരമൊരുക്കുകയുമാണ് ചെയ്യുന്നത്.

കഴിഞ്ഞ വർഷം നവംബർ ഒമ്പതിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് രാമക്ഷേത്രം പണിയുന്നതിനായി കേന്ദ്രസർക്കാർ 15 അംഗങ്ങളടങ്ങിയ രാമ ജന്മഭൂമി തീർത്ഥ ക്ഷേത്രം ട്രസ്റ്റിന് രൂപം നൽകിയത്.

ENGLISH SUMMARY: Ram tem­ple dona­tions are exempt from tax

YOU MAY ALSO LIKE THIS VIDEO