അയോധ്യയില്‍ രാമക്ഷേത്രത്തിന് ഈ മാസം 21ന് തന്നെ തറക്കല്ലിടുമെന്ന് സ്വാമി സ്വരൂപാനന്ദ സരസ്വതി

Web Desk
Posted on February 11, 2019, 10:36 pm

പ്രയാഗ്‌രാജ്: അയോധ്യയില്‍ രാമക്ഷേത്രത്തിന് ഈ മാസം 21ന് തന്നെ തറക്കല്ലിടുമെന്ന് ആവര്‍ത്തിച്ച് സ്വാമി സ്വരൂപാനന്ദ സരസ്വതി. ഫെബ്രുവരി പതിനേഴിന് സന്ന്യാസിമാര്‍ ഇതിനായി പ്രയാഗ് രാജില്‍ നിന്ന് അയോധ്യയിലേക്ക് തിരിക്കുമെന്നും സ്വാമി അറിയിച്ചു. നേരത്തെ കുംഭമേളയ്ക്കിടെ നടന്ന സന്യാസിമാരുടെ യോഗത്തില്‍ വച്ച് തന്നെ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.

ലോക്‌സഭയില്‍ തികഞ്ഞ ഭൂരിപക്ഷമുണ്ടായിട്ടും അയോധ്യയില്‍ ശ്രീരാമ ക്ഷേത്രം നിര്‍മ്മിക്കാനാവശ്യമായ നിയമം നിര്‍മ്മിക്കാന്‍ ശ്രമിക്കാത്ത എന്‍ഡിഎ സര്‍ക്കാരിനെ ശങ്കരാചാര്യര്‍ നേരത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു.
സവര്‍ണറിലെ ദരിദ്രര്‍ക്ക് സംവരണം നല്‍കാനുള്ള നിയമം പാസ്സാക്കുന്ന സമയത്ത് ഭൂരിപക്ഷം തെളിയിച്ച ബിജെപിക്ക് ഇക്കാര്യത്തിലും വളരെ എളുപ്പത്തില്‍ നിയമം കൊണ്ടുവരാവുന്നതല്ലേയുള്ളൂ എന്ന് അന്ന് സ്വരൂപാനന്ദ ചോദിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്ബ് രാമക്ഷേത്രനിര്‍മാണത്തിന് ഉറച്ച് ഹിന്ദുസംഘടനകള്‍ മുന്നോട്ടുപോവുകയാണെന്നതിന്റെ സൂചനയാണിത്.