രാമക്ഷേത്ര നിർമ്മാണം: മുഖ്യ പുരോഹിതൻ ക്വാറന്റൈനിൽ

Web Desk

ന്യൂഡൽഹി

Posted on August 04, 2020, 12:08 pm

രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ മുഖ്യ പുരോഹിതൻ ക്വാറന്റൈനിൽ. അദ്ദേഹത്തിന്റെ അനുചരൻ പ്രദീപ് ദാസിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മുഖ്യപുരോഹിതൻ അചാര്യ സത്യേന്ദ്ര ദാസ് ക്വാറന്റൈനിൽ പോയത്. ഇക്കാര്യം അദ്ദേഹം തന്നെയാണ് അറിയിച്ചത്. എന്നാൽ ഇതുസംബന്ധിച്ച് പ്രതികരിക്കാൻ ട്രസ്റ്റ് അധികൃതർ തയ്യാറായിട്ടില്ല.

ENGLISH SUMMARY:ram tem­ple priest at quar­an­tine
You may also like this video