Thursday
21 Mar 2019

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കും: അമിത് ഷാ

By: Web Desk | Friday 11 January 2019 7:04 PM IST


ദില്ലി:

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ. എൻഡിഎ സർക്കാർ തന്നെ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കും. അയോധ്യയിൽ എവിടെയാണോ ക്ഷേത്രം ഉണ്ടായിരുന്നത് അവിടെത്തന്നെയാകും പുതിയ ക്ഷേത്രവും നിര്‍മ്മിക്കുക. ദില്ലിയിൽ നടക്കുന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവിന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

ശബരിമലയില്‍ പോകണമെന്ന് കെ സുരേന്ദ്രന്‍; സമാധാനന്തരീക്ഷം നശിപ്പിക്കുമോയെന്ന് കോടതി

എന്നാല്‍, കോൺഗ്രസാണ് രാമക്ഷേത്രത്തിന്‍റെ നിർമാണത്തിന് തടസ്സം നിൽക്കുന്നതെന്ന് അമിത് ഷാ ആരോപിച്ചു. ”കോടതിയിൽ കേസ് നടത്തി രാമക്ഷേത്രനിർമാണം നീട്ടിക്കൊണ്ടുപോകുന്നത് കോൺഗ്രസാണ്. കോടതിയിലെ കേസ് വേഗത്തിൽ തീർക്കാൻ കോൺഗ്രസ് സമ്മതിക്കുന്നില്ല”- അമിത് ഷാ പറഞ്ഞു.

Related News