പൗരത്വ നിയമ ഭേദഗതി; കേരളത്തെ മാതൃകയാക്കണം, ഇന്ത്യക്ക് ആവശ്യം നെഹ്‌റു കുടുംബത്തിലെ ചെറുമകനെയായിരുന്നില്ല: രാമചന്ദ്ര ഗുഹ

Web Desk

കോഴിക്കോട്

Posted on January 18, 2020, 10:02 am

പൗരത്വ നിയമ ഭേദഗതിക്കെതിരെ വലിയ പ്രതിഷേധം ഉയർത്തുന്ന കേരളത്തെ മറ്റു സംസ്ഥാനങ്ങൾ മാതൃകയാക്കണമെന്ന് ചരിത്രകാരൻ രാമചന്ദ്ര ഗുഹ. പൗരത്വ സമരത്തിൽ ദേശീയ തലത്തിൽ കോൺഗ്രസിന്റെ പ്രതിഷേധം നിശബ്ദമാണ്. മറ്റു ബിജെപി ഇതര സംസ്ഥാനങ്ങൾ കേരളത്തിനെ മാതൃകയാക്കി സ്വീകരിക്കണം.വലിയ നേതാക്കളുടെ പിന്‍ബലമില്ലാത്ത സമരമാണ് രാജ്യത്ത് നടക്കുന്നത് എന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.ഫാസിസത്തെ ഫെഡറലിസം കൊണ്ടേ പരാജയപ്പെടുത്താന്‍ കഴിയു എന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യക്ക് ആവശ്യം നെഹ്‌റു കുടുംബത്തിലെ ചെറുമകനെയായിരുന്നില്ല. രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചത് മലയാളികള്‍ ചെയ്ത ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യമാണെന്ന് രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടു.സ്വതന്ത്ര്യസമരകാലത്തെ മഹത്തായ പ്രസ്ഥാനം എന്ന നിലയില്‍ നിന്നും കോണ്‍ഗ്രസ് ഒരു പാരമ്പര്യ കുടുംബ സ്ഥാപനമായതാണ് ഹിന്ദുത്വ ശക്തികളുടെ വളര്‍ച്ചയുടെ കാരണമെന്ന് രാമചന്ദ്ര ഗുഹ പറഞ്ഞു.പൗരത്വ സമരത്തില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റ പ്രതിഷേധം നിശബ്ദമാണ്. ഒരു കുടുംബ പരമ്പരയിലെ അഞ്ചാം തലമുറയെ അല്ല ഇന്ത്യന്‍ യുവത്വത്തിന് ആവശ്യമെന്നും രാഹുല്‍ ഗാന്ധിയോട് തനിക്ക് വ്യക്തിപരമായി ഒരു കുഴപ്പവുമില്ല എന്നും അദ്ദേഹം പറഞ്ഞു. 2024 ല്‍ വീണ്ടും രാഹുലിനെ മലയാളികള്‍ തെരഞ്ഞെടുത്താല്‍ വീണ്ടും മോദിക്ക് നല്‍കുന്ന മുന്‍തൂക്കമായിരിക്കും അതെന്ന് ഗുഹ അഭിപ്രായപ്പെട്ടു.

Eng­lish sum­ma­ry: Ramachan­dra guha against con­gress and sup­port Ker­ala

YOU MAY ALSO LIKE THIS VIDEO