കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ജയിപ്പിച്ചതിലൂടെ കേരളം വലിയ ദുരന്തമാണ് കാട്ടിയതെന്ന് ചരിത്രകാരൻ രാമചന്ദ്ര ഗുഹ. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഹുൽ ഗാന്ധിയോട് വ്യക്തിപരമായ പ്രശ്നങ്ങളില്ല. അദ്ദേഹം വളരെ മാന്യനാണ്. നന്നായി പെരുമാറുന്നു. എന്നാൽ യുവ ഇന്ത്യക്ക് ഒരു കുടുംബത്തിലെ അഞ്ചാം തലമുറക്കാരനെ ആവശ്യമില്ല.
കേരളം ഇന്ത്യക്കായി വലിയ കാര്യങ്ങൾ ചെയ്തിട്ടുള്ള സംസ്ഥാനമാണ്. രാഹുൽ ഗാന്ധിയെ ജയിപ്പിച്ചതിലൂടെ കേരളം വലിയ മണ്ടത്തരമാണ് കാട്ടിയത്. സ്വാതന്ത്ര്യ സമര കാലത്തെ വലിയ പാർട്ടി എന്ന നിലയിൽനിന്ന് കുടുംബവാഴ്ചയിലേക്കു കോൺഗ്രസ് അധപതിച്ചതാണ് ഇപ്പോഴത്തെ തീവ്ര ഹിന്ദുവാദത്തിനും യുദ്ധവെറിക്കും കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
English summary: Ramachandra guha said about rahul gandhi
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.