റമദാൻ അടുത്തുവരുമ്പോൾ ഈന്തപ്പഴത്തിന്റെ പ്രാധാന്യത്തെപറ്റി ചിലത്

Web Desk
Posted on May 13, 2018, 1:43 pm

ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണ് റമദാൻ.  ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളിൽ നാലാമത്തെതായ വ്രതാനുഷ്ഠാനം ഈ മാസത്തിലാണ്. മാസങ്ങളിൽ അല്ലാഹു ഏറ്റവും പവിത്രമാക്കിയ മാസമാണ് റമദാൻ.

റമദാനിൽ മഗ്‌രിബ് ബാങ്കോടെ ഒരുദിവസത്തെ വ്രതം അവസാനിപ്പിക്കുമ്പോൾ ഈത്തപ്പഴത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ഈത്തപ്പഴമോ വെള്ളമോ കൊണ്ട് വ്രതം അവസാനിപ്പിക്കുന്നതാണ് പ്രവാചകചര്യ. അത് കൊണ്ടുതന്നെ ഈത്തപ്പഴത്തിനു നിരവധി ഔഷധഗുണങ്ങളാണ്.  കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഒരു പഴമാണിത്. കൂടാതെ കാൽസ്യം, സോഡിയം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ മനുഷ്യ ശരീരത്തിനാവശ്യമായ ധാരാളം ലവണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

പ്രധാന ഗുണങ്ങൾ 

ഈന്തപ്പഴം ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ടുവച്ച ശേഷം ആ വെള്ളത്തോടൊപ്പം കഴിക്കുന്നതു ഹൃദയാരോഗ്യം വര്‍ധിപ്പിക്കും.

ഈന്തപ്പഴം പാലില്‍ ചേര്‍ത്തു കഴിക്കുന്നതു മാനസീകസമ്മര്‍ദ്ദം കുറയ്ക്കും.

ഈന്തപ്പഴം 12 മണിക്കൂര്‍ തേനില്‍ ഇട്ടുവച്ച ശേഷം കഴിക്കുന്നതു തടി കുറയ്ക്കാന്‍ സഹായിക്കും എന്നും പറയുന്നു.

ഉണക്ക ഈന്തപ്പഴം കഴിക്കുന്നതു കൊളസ്‌ട്രോള്‍ കുറച്ച് ഹൃദയാരോഗ്യം വര്‍ധിപ്പിക്കും.

പുരുഷന്മാര്‍ ഈന്തപ്പഴവും ബദാമും പാലില്‍ കുതിര്‍ത്ത ശേഷം രാവിലെ വെറും വയറ്റില്‍ അരച്ചു കഴിക്കുന്നതു ലൈഗീകശേഷി വര്‍ധിപ്പിക്കും.

ദിവസവും മൂന്ന് ഈന്തപ്പഴം കഴിക്കുന്നതു വണ്ണം കൂടാതെ തൂക്കം വര്‍ധിക്കാന്‍ നല്ലതാണ്.