കോവിഡ് വ്യാപനത്തിനും സമ്പൂർണ്ണ ലോക്ക് ഡൗണിനും ഇടയിൽ ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ ഹിന്ദുത്വ അജണ്ട പൊടിതട്ടിയെടുത്ത് കേന്ദ്രസർക്കാർ. പുരാണ ടെലിവിഷൻ സീരിയലുകളായ രാമായണവും മഹാഭാരതവും ദൂരദർശനിൽ വീണ്ടും എത്തുന്നു. വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കർ ആണ് ഇക്കാര്യം അറിയിച്ചത്.
നാളെ മുതൽ ഡിഡി നാഷണൽ ചാനലിൽ ദിവസവും രാവിലെ 9 മുതൽ 10 വരെയും രാത്രി 9 മുതൽ 10 വരെയുമായിരിക്കും സംപ്രേഷണം ചെയ്യുക. പൊതുജനാവശ്യത്തെ തുടർന്നാണ് ഇതെന്ന് മന്ത്രി ട്വിറ്ററിൽ പറഞ്ഞു.
Happy to announce that on public demand, we are starting retelecast of ‘Ramayana’ from tomorrow, Saturday March 28 in DD National, One episode in morning 9 am to 10 am, another in the evening 9 pm to 10 pm.@narendramodi
@PIBIndia@DDNational— Prakash Javadekar (@PrakashJavdekar) March 27, 2020
1987–88 കാലയളവിൽ സംപ്രേഷണം ചെയ്ത സീരിയൽ 33 വർഷത്തിന് ശേഷമാണ് പുനഃസംപ്രേഷണത്തിന് ഒരുങ്ങുന്നത്. ശ്രീരാമൻ ജനിച്ചത് അയോധ്യയിലെ ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്താണെന്ന സംഘപരിവാറിന്റെ പ്രചാരണം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചുവെന്ന് വിലയിരുത്തപ്പെടുന്ന ടിവി പരമ്പരയാണ് രാമായണം.
കൊറോണ ബാധയെത്തുടർന്ന് രാജ്യം 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രാമാനന്ദ് സാഗറിന്റെ രാമായണം, ബി ആർ ചോപ്രയുടെ മഹാഭാരതം തുടങ്ങിയ സീരിയലുകൾ പുനഃസംപ്രേഷണം ചെയ്യണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു തുടങ്ങിയിരുന്നുവെന്ന് കേന്ദ്ര സർക്കാർ പറയുന്നു. എന്നാൽ ഇതിന് പുറമെ ദൂരദർശനിലെ മറ്റ് ഹിറ്റ് സീരിയലുകളായ ശക്തിമാൻ, ജംഗിൾ ബുക്ക് തുടങ്ങിയവയും തിരികെ കൊണ്ടുവരണമെന്ന് സോഷ്യൽ മീഡിയയിൽ ആവശ്യം ഉയർന്നിട്ടുണ്ട്.
English Summary; Ramayan and Mahabharat set to re-telecast
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.