രാംകോ സിമന്റ്‌സിന്റെ സൂപ്പര്‍ക്രീറ്റ് പ്രീമിയം സിമന്റ് വിപണിയില്‍

Web Desk
Posted on June 18, 2019, 10:49 am

കൊച്ചി:  രാംകോ സിമന്റ്സ്  പുതിയ പ്രീമിയം ബ്ലെന്‍ഡഡ് സിമന്റായ രാംകോ സൂപ്പര്‍ക്രീറ്റ് വിപണിയില്‍ അവതരിപ്പിച്ചു.   ഇന്ത്യയില്‍ ആദ്യമായി വിള്ളലുകള്‍ വീഴാത്ത സിമന്റ് എന്ന പ്രത്യേകതയും സൂപ്പര്‍ ക്രീറ്റിനുണ്ടെന്ന് നിർമാതാക്കൾ അവകാശപ്പെട്ടു .  കേരളത്തില്‍ 20 ശതമാനം വിപണി വിഹിതത്തോടെ രാംകോ സിമെന്റ് വിപണിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നുണ്ടെന്ന്  ചെയർമാൻ പി ആർ വെങ്കട രമണ രാജ പറഞ്ഞു .

സൂപ്പര്‍ ക്രീറ്റ് വിള്ളലുകളെ പ്രതിരോധിക്കുകയും മികച്ച പ്രവര്‍ത്തന ക്ഷമത ഉറപ്പു വരുത്തുകയും ചെയ്യുമെന്നും   മഴക്കാലത്തിനും കടുത്തവേനലിലും ഉപയോഗിക്കാൻ കഴിയുന്ന സിമന്റ്‌ എന്ന ആവശ്യത്തിനാണ്  സൂപ്പര്‍ ക്രീറ്റ് പരിഹാരമാകുന്നതെന്നും  മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്പ്ര സിഡൻഡ്   ബാലാജി കെ മൂർത്തി പറഞ്ഞു
1962മുതല്‍ രാംകോ സിമെന്റ് നൂതന സാങ്കേതിക വിദ്യ,  ആധുനിക യന്ത്രവല്‍ക്കരണം എന്നിവ പരീക്ഷിക്കുന്നതില്‍ നിന്ന് ഒട്ടും തന്നെ  പിന്നോക്കം പോയിട്ടില്ല. ഉപഭോക്താക്കളുടെ താല്പര്യം മുന്‍ നിര്‍ത്തിക്കൊണ്ട്,  ഏറ്റവും മികച്ച രീതിയില്‍ തയ്യാറാക്കിയ ഉല്‍പ്പന്നങ്ങള്‍ ആണ് രാംകോ എക്കാലവും വിപണിയില്‍ എത്തിച്ചിട്ടുള്ളത്   ഇത് ഉപഭോക്താക്കളുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് അനിയോജ്യവുമാണ്. ‘റൈറ്റ് പ്രോഡക്റ്റ് ഫോര്‍ റൈറ്റ് ആപ്ലിക്കേഷന്‍’ എന്നതായാണ് കമ്പനിയുടെ കാഴ്ചപ്പാട്.  ഇതുവരെ 12ഓളം വ്യത്യസ്തങ്ങളായ ബ്രാന്‍ഡുകളാണ് രാംകോ സിമന്റ്‌സ് ഉപഭോക്താള്‍ക്കായി അവതരിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു
നിര്‍മാണ രംഗത്ത് പഠനങ്ങളും,  ഗവേഷണങ്ങളും നടത്തുന്നതിനായി രാംകോ സിമന്റ്‌സ് ചെന്നൈയില്‍ രാംകോ റീസേര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് സെന്റര്‍ എന്നപേരില്‍  ഒരു അത്യാധുനിക ഗവേഷണ കേന്ദ്രം സഥാപിച്ചിട്ടുണ്ട്.കോണ്‍ക്രീറ്റിന്റെ ഈടും, ഗുണമേന്മയെയും  കുറിച്ച്  ഏറ്റവും നൂതനമായ പഠനങ്ങള്‍ നടത്താന്‍ ഈ ഗവേഷണ കേന്ദ്രം പൂര്‍ണ്ണമായും സജ്ജീകരിച്ചിരിക്കുന്നു.    വിപണിയിലെ വിവിധ വിഭാഗങ്ങളിലേക്ക് കൂടുതല്‍ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും നിര്‍മ്മിക്കപ്പെട്ട സിമെന്റിന്റെ ഗുണമേന്മ സ്ഥിരമായി നിരീക്ഷിക്കുകയും ചെയ്യുന്നു.

സിമന്റ് വ്യവസായത്തില്‍ ആദ്യമായി പരിസ്ഥിതി സംരക്ഷണത്തിനായി ഇ എസ് പി അവതരിപ്പിച്ചത് രാംകോയാണ്.  ആദ്യമായി ആര്‍ എം സി യും,  ഡ്രൈ മിക്‌സ് പ്ലാന്റുകളും തമിഴ്നാട്ടില്‍ സ്ഥാപിച്ചതും രാംകോയാണ്. 1998ല്‍ രാംകോ സൂപ്പര്‍ ഗ്രേഡ്,  രാംകോ സൂപ്പര്‍ സ്റ്റീല്‍ എന്നീ സിമന്റ് ബ്രാന്‍ഡുകള്‍ കമ്പനി അവതരിപ്പിച്ചു.  ഈ രണ്ട് സിമെന്റും ഈടിലും  ഗുണമേന്മയിലും മികച്ചതും പരിസ്ഥിതി സൗഹൃദവുമാണ്. സി ഐ ഐ യുടെ ഗ്രീന്‍ സിമന്റ് പുരസ്‌കാരം രാംകോ സൂപ്പര്‍ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. അതോടൊപ്പം അരിയലുര്‍ ഫാക്ടറിക്ക് പരിസ്ഥിതി സയന്‍സ് മന്ത്രാലയത്തിന്റെ  ഫോര്‍ ലീവ്‌സ് അവാര്‍ഡ് ലഭിച്ചു.
രാംകോ നിരവധി വിപുലീകരണ പ്രവര്‍ത്തനമായിട്ടാണ് മുന്നോട്ടു  പോയ്‌കൊണ്ടിരിക്കുന്നത്. 3500കോടി രൂപയാണ് ഇതിനായി കമ്പനിയുടെ മുതല്‍ മുടക്ക്. കമ്പനിയുടെ പശ്ചിമ ബംഗാളിലെ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഒഡീഷയിലെ പ്ലാന്റ് 2019 ഒക്ടോബറോടെ പ്രവര്‍ത്തനം ആരംഭിക്കും.  വൈശാഖ് പ്ലാന്റിന്റെ വിപുലീകരണം 2019 ഡിസംബറോടെ കമ്മീഷന്‍ ചെയ്യും.  ജയന്തിയപുരം, കുര്‍ണൂല്‍ എന്നിവടങ്ങളിലെ വിപുലീകരണം യഥാക്രമം 2020,  2021 വര്‍ഷങ്ങളില്‍ നടക്കും.