Web Desk

മുംബെെ

October 27, 2020, 2:51 pm

‘ഗോ കൊറോണ ഗോ’ മുദ്രാവാക്യം വിളിച്ച കേന്ദ്ര മന്ത്രിക്ക് കോവിഡ്

Janayugom Online

കോവിഡ് മഹാമാരിക്കെതിരെ ‘ഗോ കൊറോണ ഗോ’ മുദ്രാവാക്യം വിളിച്ച കേന്ദ്ര മന്ത്രി രാംദാസ് അത്താവലെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യ ടുഡോയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗം ബാധിച്ച മന്ത്രിയെ മൂംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് നിരവധി പേരുമായി സമ്പര്‍ക്കമുണ്ട്.

ഗോ കൊറോണ ഗോ മുദ്രാവാക്യം വിളിക്കുന്ന രാംദാസ് അത്താവലെ

 

ഇന്ത്യയില്‍ ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സമയം അത്താവല സമരം സംഘടിപ്പിക്കുകയും ഗോ കൊറോണ ഗോ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ വൈറലായിരുന്നു.

Eng­lish sum­ma­ry: Ram­das athavala test­ed covid positive

You  may also like this video: