Web Desk

കോട്ടയം

January 24, 2021, 4:08 pm

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനത്ത്

Janayugom Online

ബിജെപി നേതാവിനു പിന്നാലെ കോണ്‍ഗ്രസ് നേതാക്കളും ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനത്ത് എത്തി . തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് ഇരുവരും ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയത് . സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയനുമായി ഒരുമണിക്കൂറോളം ചര്‍ച്ച നീണ്ടു. ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനമായ ദേവലോകം അരമനയില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ന്യൂനപക്ഷ വോട്ടുകളില്‍ തിരിച്ചടി ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അധ്യക്ഷനുമായുള്ള ചര്‍ച്ചകള്‍ നടന്നതെന്നാണ് വിലയിരുത്തല്‍. കൂടിക്കാഴ്ചയെ സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം സഭയോ കോണ്‍ഗ്രസ് പ്രതിനിധികളോ നല്‍കിയിട്ടില്ല. അതേസമയം സൗഹൃദ സംഭാഷണമായിരുന്നെന്നാണ് സഭാ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കം നിലില്‍ക്കുന്ന ഘട്ടത്തില്‍ കൂടിയാണ് നേതാക്കള്‍ ചര്‍ച്ച നടത്തിയതെന്നതും പ്രധാനമാണ്.കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവും വിദേശകാര്യ സഹമന്ത്രിയുമായ വി മുരളീധരന്‍ സഭാ ആസ്ഥാനത്തെത്തി സഭാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി അടക്കമുള്ള മണ്ഡലങ്ങളില്‍ വന്‍ തിരിച്ചടിയാണ് യുഡിഎഫ് നേരിട്ടത്.

ENGLISH SUMMARY: ramesh chen­nitha­la and oomen chandy at ortho­dox church headquarters

YOU MAY ALSO LIKE THIS VIDEO