September 28, 2022 Wednesday

Related news

September 28, 2022
September 15, 2022
September 15, 2022
September 14, 2022
September 4, 2022
July 30, 2022
July 24, 2022
May 10, 2022
March 29, 2022
March 5, 2022

രമേശ് ചെന്നിത്തലയുടെ സ്ത്രീ വിരുദ്ധ പ്രസ്താവന വിവാദത്തിൽ

Janayugom Webdesk
തിരുവനന്തപുരം
September 8, 2020 5:23 pm

കോവിഡ് നിരീക്ഷണത്തിലിരുന്ന സ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവായ ഹെൽത്ത് ഇൻസ്പകട്റെ ന്യായീകരിച്ചും സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പീഡനത്തെ നിസാരവത്കരിക്കുകയും പ്രതിയെ തളളിപ്പറയുക പോലും ചെയ്യാതിരുന്ന ചെന്നിത്തലയ്ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

സംഭവം നടന്നത് വെളളിയാഴ്ചയായിരുന്നു. കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകിക്കയറ്റി പല പ്രാവശ്യം പീഡിപ്പിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തെന്ന് വെളളറട പൊലീസിന് മൊഴി നൽകിയിരുന്നു. എൻജിഒ അസോസിയേഷൻ കാറ്റഗറി സംഘടനയായ ഹെൽത്ത് ഇൻസ്പെക്ടേഴ്സ് അസോസിയേഷന്റെ സജീവ പ്രവർത്തകനാണ് പ്രതിയായ പ്രദീപ് കുമാർ.

ENGLISH SUMMARY: RAMESH CHENNITHALA ANTI WOMEN STATEMENT

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.