ബാര്‍കോഴയ്ക്ക് പിന്നില്‍ രമേശ് ചെന്നിത്തല; കേരള കോണ്‍ഗ്രസ്

Web Desk

കോട്ടയം

Posted on October 18, 2020, 3:47 pm

മുൻ മന്ത്രി കെഎം മാണിക്കെതിരായ ബാര്‍കോഴ കേസിന് പിന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് കേരളാ കോൺഗ്രസ്. മാണിയെ  കുടുക്കാൻ  രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഐ ഗ്രൂപ്പ്  നേതാക്കളും പിസി ജോർജ്ജും ചേര്‍ന്ന് ഗൂഢാലോചന  നടത്തിയെന്നാണ് കേരളാ കോൺഗ്രസ് പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉമ്മൻചാണ്ടി ഉള്‍പ്പടെയുള്ളവര്‍ക്ക് ബാര്‍കോഴ കേസിനെ പറ്റി അറിവുണ്ടായിരുന്നു.

ബാര്‍കോഴയിൽ പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കണ്ടെത്തൽ എന്താണെന്ന് പറയാൻ കേരളാ കോൺഗ്രസ് നേരത്തെ തയ്യാറായിരുന്നില്ല. കേരളാ കോൺഗ്രസ് നേതൃത്വം ഇത്തരം ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നതും ഇല്ല.

കോൺഗ്രസിന്‍റെ ഉന്നത നേതൃത്വം ആണ് കോഴക്കേസിന് പിന്നിലെന്ന് ജോസ് കെ മാണി കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍ ആരൊക്കയാണിതിന് പിന്നിലെന്ന് വെളിപ്പെടുത്തിയിരുന്നില്ല . സി എഫ് തോമസ് അധ്യക്ഷനായ സമിതിയെ ബാര്‍കോഴ ആരോപണം അന്വേഷിക്കാന്‍ നിയോഗിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നില്ല. സ്വകാര്യ ഏജന്‍സിയെ അന്വേഷണം ഏൽപ്പിച്ചു. ഈ റിപ്പോര്‍ട്ടാണ് മാധ്യമങ്ങൾക്ക് മുന്നിൽ കേരളാ കോൺഗ്രസ് അവതരിപ്പിച്ചത്.

Eng­lish sum­ma­ry: Ramesh chen­nitha­la behind bar case; says Ker­ala Con­gress

You may also like this video: