Web Desk

കാസര്‍കോട്‌

March 23, 2021, 2:42 pm

സര്‍വ്വേ ഫലങ്ങളില്‍ വിളറി പിടിച്ച്‌ രമേശ്‌ ചെന്നിത്തല; മാധ്യമങ്ങള്‍ക്ക് വിമര്‍ശനം

Janayugom Online

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ പുറത്തു വരുന്ന സര്‍ഫേഫലങ്ങളില്‍ വിളറിപിടിച്ച്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. സര്‍വ്വേ ഫലങ്ങള്‍ പുറത്തു വിടുന്ന മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷമായാണ്‌ ചെന്നിത്തല പ്രതികരിച്ചത്‌. കാസര്‍കോട്‌ പ്രസ്‌ ക്ലബ്ബിന്റെ പഞ്ചസഭയില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത്‌ സര്‍ക്കാറിനെതിരായ ജനവികാരം അട്ടിമറിക്കാന്‍ മാധ്യമങ്ങളെ ഉപയോഗിച്ച്‌ ശ്രമം നടത്തുന്നതായി അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ പ്രധാന മാധ്യമങ്ങള്‍ ഏകപക്ഷീയമായി പെരുമാറുന്നു. സ്ഥാനാര്‍ഥികളും നാമനിര്‍ദേശപത്രികയും വരും മുമ്പേയാണ്‌ പല സര്‍വേകളും നടന്നതെന്നും ചെന്നിത്തല പറഞ്ഞു.

ജനാധിപത്യ സംവിധാനത്തില്‍ ഭരണകക്ഷിയും പ്രതിപക്ഷവും അനിവാര്യമായ ഘടകങ്ങളാണ്‌. ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും തുല്യ ഇടം കൊടുക്കണം. അത്‌ ജനാധിപത്യ മര്യാദയാണ്‌. അതുപോലും ലംഘിച്ച്‌ ഏകപക്ഷീയ പ്രചരണങ്ങളാണ്‌ ചില പത്ര, ദൃശ്യ മാധ്യമങ്ങള്‍ ചെയ്‌തു കൊണ്ടിരിക്കുന്നത്‌. സ്ഥാനാര്‍ഥിയും നാമനിര്‍ദേശപത്രികയും വരുന്നതിന്‌ മുമ്‌ബ്‌ സര്‍ക്കാറിനെതിരായ ജനവികാരത്തെ അട്ടിമറിക്കാന്‍ ബോധപൂര്‍വമായ നീക്കം നടത്തുന്നു. ഇപ്പോള്‍ പുറത്ത്‌ വന്നിരിക്കുന്നത്‌ കിഫ്‌ബി സര്‍വ്വേയാണെന്നും അദ്ദേഹം പറഞ്ഞു. 200 കോടി രൂപയുടെ പരസ്യമാണ്‌ സര്‍ക്കാറിന്‍റെ അവസാന കാലത്ത്‌ നല്‍കിയത്‌. മാധ്യമങ്ങള്‍ക്ക്‌ സര്‍ക്കാര്‍ പരസ്യം നല്‍കുന്നതില്‍ എതിരല്ല. എന്നാല്‍, അതിന്‍റെ പേരില്‍ ഏകപക്ഷീയ നിലപാടുകള്‍ സ്വീകരിക്കുന്നത്‌ ജനാധിപത്യത്തിന്‌ ആപല്‍കരമാണ്‌. രാജ്യത്ത്‌ നരേന്ദ്ര മോദിയും ഇതുതന്നെയാണ്‌ ചെയ്യുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‌ അനുകൂലമായ സര്‍വ്വേ ഫലങ്ങള്‍ വന്നതിനെ ഏതിര്‍ക്കാത്ത പ്രതിപക്ഷ നേതാവിന്റെ നിലപാടിനെകുറിച്ച്‌ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും അതിന്‌ വ്യക്തായ മറുപടി നല്‍കാന്‍ ചെന്നിത്തലയ്‌ക്ക്‌ ആയില്ല. ഒരു നിയോജക മണ്ഡലത്തില്‍ രണ്ടു ലക്ഷം ആളുകള്‍ ഉണ്ടെങ്കില്‍  അതില്‍ 100, 200 പേരേ ഫോണില്‍ വിളിച്ചിട്ട്‌ ഇതാണ്‌ നിയോജകമണ്ഡലത്തിലെ ജനവികാരം എന്ന്‌ പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കുന്നത്‌ എത്രമാത്രം യുക്തിസഹമാണ്‌ എന്ന്‌ പരിശോധിക്കണം. അതിനേക്കാള്‍ അത്ഭുതകരമായ ഉള്ളത്‌ നാല്‌ മാധ്യമങ്ങള്‍ ഇന്നുവരെ കേള്‍ക്കാത്ത ഒരേ രീതിയില്‍ ഏതോ ഒരു അജ്ഞാത കേന്ദ്രത്തില്‍ നിന്ന്‌ നിര്‍ദ്ദേശമനുസരിച്ച്‌ യുഡിഎഫിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ്‌ ഇത്തരം സര്‍വ്വേ നടത്തുന്നത്‌.  മാധ്യമങ്ങളെ വിലക്ക്‌ വാങ്ങുക, കോര്‍പറേറ്റുകളെ ഉപയോഗിച്ച്‌ അവരെ നിശബ്ദരാക്കുക, എതിരഭിപ്രായം പുറത്ത്‌ വരാതിരിക്കുക എന്നീ നിലപാടുകള്‍ പിണറായിയും സ്വീകരിക്കുന്നതെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

ഇതിനാണ്‌ വ്യാജ സര്‍വെകള്‍ നടത്തി യുഡിഎഫിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നത്‌. സര്‍ക്കാറിന്‍റെ പണക്കൊഴുപ്പിനെ മാത്രമല്ല, ചില മാധ്യമങ്ങളുടെ കല്ലേറിനെയും യു.ഡി.എഫിന്‌ നേരിടേണ്ടി വരുന്നുണ്ട്‌. ജനാധിപത്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ഒരു ധര്‍മ്മമുണ്ട്‌. ആ മാധ്യമ ധര്‍മ്മം ബലികഴിക്കപ്പെടുകയാണെന്നും ചെന്നിത്തല പറഞ്ഞു.

Eng­lish summary:Ramesh chen­nitha­la crit­i­cize medias over Elec­tion polls 

You may also like this video: