Web Desk

തിരുവനന്തപുരം

October 22, 2020, 3:30 pm

രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ട, അതിന് ഇവിടെ ആളുണ്ട്; രമേശ് ചെന്നിത്തല

Janayugom Online

പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രാദേശിക വിഷയങ്ങള്‍ക്ക് അഭിപ്രായം പറയാന്‍  ഇവിടെ ആളുണ്ടെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ചെന്നിത്തല.

രാഹുല്‍ ഗാന്ധിയെ പോലൊരു നേതാവ് ഇവിടെ വന്ന് പ്രാദേശിക വിഷയങ്ങളിലൊക്കെ ഇടപെട്ട് സംസാരിക്കുന്നത് ശരിയല്ലായെന്നുള്ള അഭിപ്രായമാണ് തനിക്കുള്ളത്. ഇവിടുത്തെ കാര്യങ്ങള്‍ പറയാന്‍ തങ്ങള്‍ ഒക്കെ ഇവിടുണ്ടെന്നും. അദ്ദേഹം പറയുമ്പോള്‍, അദ്ദേഹം ആ നിലയില്‍നിന്നു കൊണ്ട് പറഞ്ഞാല്‍ മതിയെന്നും ചെന്നിത്തല വ്യക്തമാക്കി.

കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട് വയനാട് ജില്ലയില്‍ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് രാഹുല്‍ ഗാന്ധി എം പി പറഞ്ഞ്രുന്നു. രോഗത്തെ നേരിടുന്ന കാര്യത്തില്‍ ജില്ലാ ഭരണസംവിധാനം പൊതുവെ സ്വീകരിക്കുന്ന ശക്തമായ നടപടികളിലും ആദിവാസി ഗോത്രവര്‍ഗ മേഖലകളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളിലും എംപി സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് പൊതുവില്‍ ജങ്ങളുടെ മികച്ച സഹകരണവും ഭരണ സംവിധാനത്തിന്റെയും ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവരുടെ സജ്ജീവ ഇടപെടലുകളും പ്രശംസനീയമാണ്. ഇക്കാര്യത്തില്‍ എല്ലാ പിന്തുണയും എം.പി ഉറപ്പു നല്‍കിയിരുന്നു.

Eng­lish sum­ma­ry; Ramesh chen­nitha­la on Rahul Gandhi

You may also like this video: