പുളിക്കല്‍ സനില്‍രാഘവന്‍

May 19, 2021, 2:48 pm

പ്രതിപക്ഷനേതാവ്; ചെന്നിത്തലയും,വി ഡി സതീശനും രംഗത്ത്; പന്ത് ഹൈക്കമാന്‍ഡിന്‍റെ കോര്‍ട്ടില്‍ 

Janayugom Online

21 അംഗ മന്ത്രിയുമായി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് മന്ത്രിസഭ അധികാരത്തില്‍ എത്തുമ്പോള്‍,തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏററുവാങ്ങിയ കോണ്‍ഗ്രസിന് ഇതുവരെയുമായി പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാൻ കഴിയാത്ത സാഹചര്യം. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ്‌ നിയമസഭാ കക്ഷി യോഗത്തിൽ രമേശ്‌ ചെന്നിത്തലയ്‌ക്കും വി ഡി സതീശനും വേണ്ടി ഗ്രൂപ്പ്‌ തിരിഞ്ഞ്‌ പിടിവലി. കൂടുതൽ എംഎൽഎമാർ പിന്തുണച്ചെന്ന അവകാശവാദവുമായി ചെന്നിത്തല രംഗത്തുണ്ട്. ആകെയുള്ള 21 എംഎൽഎമാരിൽ എ ഗ്രൂപ്പിലെ ഒമ്പത്‌ പേരടക്കം 19 പേർ തങ്ങളെ അനുകൂലിച്ചതായി ചെന്നിത്തല പക്ഷവും ഭൂരിപക്ഷം തന്റെ പേരാണ്‌ പറഞ്ഞതെന്ന്‌ വി ഡി സതീശൻ ക്യാമ്പും പറഞ്ഞു. ഐ ഗ്രൂപ്പിലെ സണ്ണി ജോസഫുമാത്രമാണ്‌ സതീശന്റെ പേര്‌ പറഞ്ഞതെന്നാണ്‌ ചെന്നിത്തല ക്യാമ്പ്‌ പ്രചരിപ്പിക്കുന്നത്‌. ഇതിനിടെ തന്റെ പേര്‌ ആരും പറയാത്തതിൽ ക്ഷുഭിതനായ തിരുവഞ്ചൂർ രാധാകൃഷ്‌ണനും പി ടി തോമസും തങ്ങളെ പ്രതിപക്ഷ നേതാവ്‌ സ്ഥാനത്തേക്ക്‌ പരിഗണിക്കണമെന്ന്‌ ഹൈക്കമാൻഡ്‌ പ്രതിനിധികളോട്‌ ആവശ്യപ്പെട്ടു.

എ ഗ്രൂപ്പുകാർ രാവിലെ രഹസ്യയോഗം ചേർന്നശേഷമാണ്‌ ഹൈക്കമാൻഡ്‌ പ്രതിനിധികളെ കാണാനെത്തിയത്‌. ഉമ്മൻചാണ്ടിയുടെ നിർദേശപ്രകാരം ചെന്നിത്തലയുടെ പേര്‌ പറയാനായിരുന്നു എ ഗ്രൂപ്പ്‌ തീരുമാനം. ഇതറിയാതെ എത്തിയ തിരുവഞ്ചൂർ സ്വയം പേര്‌ പറഞ്ഞശേഷം അതൃപ്‌തി പരസ്യമാക്കി. എംഎൽഎമാരുടെയും കെപിസിസി രാഷ്‌ട്രീയ സമിതി അംഗങ്ങളുടെയും അഭിപ്രായവും ഹൈക്കമാൻഡ്‌ നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയും വി വൈത്തിലിംഗവും കേട്ടു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ഹൈക്കമാൻഡ്‌ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുകപ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല വീണ്ടും എത്തുമോ എന്നതിൽ ആർക്കും ഒരു ഉറപ്പുമില്ല. ഐ ഗ്രൂപ്പിലെ പിന്തുണ പോലും ഇല്ലാത്ത ഗ്രൂപ്പ് ലീഡറായി ചെന്നിത്തല മാറിയെന്നതാണ് ഒരു വിഭാഗത്തിന്‍റെ വാദം. ചെന്നിത്തലയെ മാറ്റാൻ കരുക്കൾ നീക്കുന്നത് ഐ ഗ്രൂപ്പിലെ ഹൈക്കമാണ്ട് പ്രതിനിധിയായ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കൂടിയായ കെസി വേണുഗോപാലാണെനനു സംസാരം ശക്തമാണ്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അനുകൂലികളായ ഇരു ഗ്രൂപ്പിലുംപെട്ടവർ വി ഡി സതീശനെ പിന്താങ്ങിയെന്ന്‌ പ്രചാരണമുണ്ട്‌.അതുകൊണ്ടാണ് ഹൈക്കമാണ്ട് തീരുമാനം എന്താകുമെന്ന് ആർക്കും ഉറപ്പില്ലാത്തത്. ഐ ഗ്രൂപ്പിനെ എല്ലാ അർത്ഥത്തിലും കെസി വേണുഗോപാൽ പിളത്തി എന്നതാണ് വസ്തുത.

ഉമ്മന്‍ചാണ്ടി എ ഗ്രൂപ്പ് കാരുമായി നടത്തിയ ആശയ വിനിമയത്തില്‍ വി ഡി സതീശന്‍ വരുന്നതിലും നല്ലത് ചെന്നിത്തലമതിയന്ന നിലപാടാണ് സ്വീകരിച്ചത്. വി ഡി സതീശന്‍ മറ്റാരേയും അംഗീകരിക്കില്ലെന്നും, സ്വന്തമായി കാര്യങ്ങല്‍ നടത്തുമെന്നും അഭിപ്രായം ഉയര്‍ന്നു.സമ്പൂർണ്ണ അഴിച്ചു പണിയാണ് കോൺഗ്രസിൽ അണികൾ പ്രതീക്ഷിക്കുന്നത്. എന്നാൽ നേതാക്കൾ പൂർണ്ണമായും അത് അംഗീകരിക്കുന്നില്ല. പിടി തോമസിനെ പ്രതിപക്ഷ നേതാവും കെ സുധാകരനെ കെപിസിസി അധ്യക്ഷനുമാക്കണമെന്നു ഒരു വിഭാഗം പറയുന്നു. എന്നാൽ ഹൈക്കമാണ്ടിലെ സ്വാധീനം ഉപയോഗിച്ച് ഗ്രൂപ്പ് താൽപ്പര്യങ്ങൾ ചർച്ചയാക്കി ഇവരെ വെട്ടാന്‍ മറ്റു ചിലര്‍ ശ്രമിക്കുന്നു. കെ. സുധാകരനെ ഒരു കാരണവശാലും കെപിസിസി പ്രസിഡന്‍റ് ആക്കുന്നതിന് കെ. സി വേണുഗോപാലിന് താല്‍പര്യമില്ല. ചെന്നിത്തലയ്കുും, ഉമ്മന്‍ചാണ്ടിക്കും സുധാകരനോട് അത്ര മമതയില്ല. . തകർന്നടിയുമ്പോഴും ഗ്രൂപ്പ്പോരിനും, വ്യക്തിതാല്‍പര്യത്തിനുമാണ് സംസ്ഥാന കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നത്. പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാൻ എംഎൽഎമാരുടെ മനസ്സു തേടി ഹൈക്കമാൻഡ് നിരീക്ഷകർ തലസ്ഥാനത്ത് എത്തിയത്. കേന്ദ്ര നേതൃത്വത്തിന്റെ പ്രതിനിധികളായി എത്തിയ മല്ലികാർജുൻ ഖാർഗെയും വി.വൈത്തിലിംഗവും 21 കോൺഗ്രസ് എംഎൽഎമാരെയും പ്രത്യേകം കണ്ട് അഭിപ്രായം ചോദിച്ചു.

തലസ്ഥാനത്ത് എത്തിയ എംപിമാർ, കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗങ്ങൾ എന്നിവരുമായും സംസാരിച്ചു. ഇതിൽ ഐ ഗ്രൂപ്പിലെ ഒരു വിഭാഗം ചെന്നിത്തലയ്ക്ക വേണ്ടി സംസാരിച്ചില്ല എന്നതാണ് പുറത്തു വരുന്ന വാര്‍ത്തകള്‍,രണ്ട് പേരാണ് മാറ്റി പറഞ്ഞതെന്നാണ് പുറത്തു വരുന്ന സൂചന. എന്നാൽ അതിനും അപ്പുറത്തേക്ക് എംഎൽഎമാർ ഐ ഗ്രൂപ്പിൽ നിന്ന് വിഡി സതീശന് വേണ്ടി വാദിച്ചെന്നും റിപ്പോർട്ടുണ്ട്. അങ്ങനെ വന്നാൽ ഐ ഗ്രൂപ്പിൽ ചെന്നിത്തലയുടെ പിടി അയയുകയാണ്. എന്നാൽ എ ഗ്രൂപ്പിലെ എല്ലാവരും ചെന്നിത്തലയെ ആണ് പ്രതിപക്ഷ നേതാവായി ഉയർത്തി കാട്ടിയത്. ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശം മാനിച്ചായിരുന്നു അത്. അതുകൊണ്ട് തന്നെ ചെന്നിത്തലയ്ക്കാണ് ഭൂരിപക്ഷ പിന്തുണ കിട്ടിയത്.ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇരുവരും ഹൈക്കമാൻഡിനു റിപ്പോർട്ട് നൽകും. നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാനുള്ള അധികാരം കോൺഗ്രസ് അധ്യക്ഷയ്ക്ക് കൈമാറിയുള്ള പ്രമേയം യോഗം പാസാക്കി. ഉമ്മൻ ചാണ്ടിയുടെ നിർദേശത്തെ രമേശ് ചെന്നിത്തല പിന്താങ്ങി. ചെന്നിത്തലയുടെയും വി.ഡി.സതീശന്റെയും പേരുകളാണ് മുഖ്യമായും ഉയർന്നത്.തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.ടി.തോമസ് എന്നിവരുടെ പേരുകളും വന്നതായി അറിയുന്നു. എ ഗ്രൂപ്പ് ചെന്നിത്തലയെ പിന്താങ്ങാൻ തീരുമാനിച്ചിരുന്നു.

ചെന്നിത്തല മാറണമെന്ന ആവശ്യം കൂടുതലായി ഉയരുന്നത് ഐ ഗ്രൂപ്പിലാണ്. ചെന്നിത്തല യുഡിഎഫ് ചെയർമാനായി കേരള രാഷ്ട്രീയത്തിൽ തുടരട്ടേ എന്നാണ് അവരുടെ വാദം. വിഡി പ്രതിപക്ഷ നേതാവും ആകണം.ഇതിന് പിന്നിലെ ചെന്നിത്തലയെ ഒതുക്കാനുള്ള കെസിയുടെ നീക്കമായി ചെന്നിത്തല അനുകൂലികൾക്കും അറിയാം. അതുകൊണ്ട് തന്നെ കരുതലോടെ കാക്കുകയാണ് കോൺഗ്രസ് ഗ്രൂപ്പുകൾ. എഗ്രൂപ്പിലും പൊട്ടിത്തെറികള്‍ പ്രതിപക്ഷനേതാവിനെ ചോല്ലിയുണ്ടായിരക്കുകയാണ്. ഒരു പൊട്ടലും ചീറ്റലും, ഇല്ലാതെ സിപിഐ , സിപിഐ(എം) പുതുമുഖങ്ങളെ ക്യാബിനിററിലേക്ക് വിടുമ്പോള്‍ എല്‍ഡിഎഫ് അനുഭാവികളും, പാര്‍ട്ടി പ്രവര്‍ത്തകരും സന്തോഷം പങ്കിടുമ്പോള്‍ പ്രതിപക്ഷനേതാവിനെ പോലും നിശ്ചിക്കാതെ ഗ്രൂപ്പു നോക്കി പരസ്പരം അണിയറയില്‍ കോപ്പു കൂട്ടുകയാണ് കോണ്‍ഗ്രസ് തങ്ങളുടെ അണികളെ നിരശപ്പെടുത്തിയിരിക്കുന്നു. ജനാധിപത്യത്തില്‍ ജയവും, പരാജവും ഉളളതാണ്. എന്നാല്‍ കോണ്‍ഗ്രസിനുണ്ടായ ദയനീയ പരാജയത്തില്‍നിന്നും നേതാക്കള്‍ പഠിക്കില്ലെന്നു അണികള്‍ പറ‍ഞഞു തുടങ്ങി. അവര്‍ക്ക് പാര്‍ട്ടിയല്ല വലുത് ഗ്രൂപ്പും, മറ്റ്സങ്കുചിത കാര്യങ്ങളുമാണു താല്‍പര്യം.

Eng­lish sum­ma­ry; ramesh chen­nitha­la, V T satheeshan

You may also like this video;