Web Desk

തിരുവനന്തപുരം

May 22, 2021, 6:22 pm

പ്രതിപക്ഷ നേതാവിന്റെ വസതി ഒഴിഞ്ഞ് ചെന്നിത്തല, ഇനി താമസം തിരുവനന്തപുരത്തെ സ്വന്തം വീട്ടിൽ

Janayugom Online

യുഡിഎഫ് പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തതിന് പിന്നാലെ പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസ് ഒഴിഞ്ഞ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്തെ ഈശ്വര വിലാസം റോഡിലെ സ്വന്തം വീട്ടിലേക്കാണ് അദ്ദേഹം താമസം മാറിയത്.

ദിവസങ്ങൾ നീണ്ട തർക്ക വിതർക്കങ്ങൾക്കൊടുവിൽ ഇന്നാണ് വി ഡി സതീശനെ പ്രതിപക്ഷ നേതാവായി ഹൈക്കമാന്റ് പ്രഖ്യാപിച്ചത്. ചെന്നിത്തലയുടേയും എ ഗ്രൂപ്പിന്റേയും ശക്തമായ എതിർപ്പ് അവഗണിച്ചാണ് തീരുമാനം. മുൻ കാല സഹപ്രവർത്തകരായ ദേശീയ നേതാക്കളുടെ സഹായം ചെന്നിത്തല തേടിയെങ്കിലും രാഹുൽ ഗാന്ധി ചെന്നിത്തലക്കെതിരെ നിലപാട് സ്വീകരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താൻ നേതൃത്വം നൽകിയെങ്കിലും യുഡിഎഫ് ദയനീയമായി തോറ്റത് രാഹുലിനെ ചൊടിപ്പിച്ചിരുന്നു.

ചെന്നിത്തല തുടർന്നാൽ മുന്നണി പച്ചപിടിക്കില്ലെന്ന് രാഹുൽ സോണിയയെ അറിയിച്ചെന്നാണ് സൂചന. കെ സി വേണുഗോപാലും ചെന്നിത്തലക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു.തന്നെ അപമാനിച്ച് പുറത്താക്കാനുള്ള നീക്കത്തെ ചെറുക്കുമെന്ന് ചെന്നിത്തല ക്യാമ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Eng­lish sum­ma­ry: Ramesh Chen­nitha­la vacat­ed offi­cial res­i­dence of Oppo­si­tion leader
You may also like this video: