രാം ജഠ്മലാനി അന്തരിച്ചു

Web Desk
Posted on September 08, 2019, 9:14 am

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ രാം ജഠ്മലാനി അന്തരിച്ചു. നിലവിലെ രാജ്യസഭാംഗമാണ്. 96 വയസ്സായിരുന്നു. വാജ്പേയി മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു. ബിജെപി അംഗമായിരുന്ന രാംജെഠ്മലാനി അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് പാര്‍ട്ടിവിട്ടു.

രാം ബൂല്‍ചന്ദ് ജഠ്മലാനി എന്നാണ് മുഴുവന്‍ പേര്. സുപ്രീംകോടതിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരില്‍ ഒരാളായ ജഠ്മലാനി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ശിഖര്‍പുറില്‍ 1923‑ലായിരുന്നു ജനനം. വിഭജനത്തെ തുടര്‍ന്ന് മുംബൈയിലേക്ക് താമസം മാറ്റി. രത്‌ന ജഠ്മലാനി, ദുര്‍ഗ ജഠ്മലാനി എന്നിവര്‍ ഭാര്യമാരാണ്. രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ട്. മക്കളായ മഹേഷ് ജഠ്മലാനിയും റാണി ജഠ്മലാനിയും പ്രമുഖരായ അഭിഭാഷകരാണ്.