യു പി ; ബിജെപിയുടെ തിളക്കമറ്റ പ്രകടനം മുന്നറിയിപ്പാണെന്ന് കേന്ദ്രമന്ത്രി രാംവിലാസ്​ പസ്വാന്‍

Web Desk
Posted on March 19, 2018, 11:13 am

പട്​ന: യു പിയിലെ ഫലം ഞെട്ടലുളവാക്കുന്നുവെന്നും  ഉത്തര്‍ പ്രദേശ്​ ഉപതെരഞ്ഞെടുപ്പിൽ  ബിജെപിയുടെ തിളക്കമില്ലാത്ത  പ്രകടനം മുന്നറിയിപ്പാണെന്നും ​ കേന്ദ്രമന്ത്രിയും ലോക്​ ജനശക്​തി നേതാവുമായ രാംവിലാസ്​ പസ്വാന്‍. സമൂഹത്തിലെ ചില മേഖലകളില്‍ പാര്‍ട്ടിയുടെ പ്രതിഛായ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നാണ്​ യുപി ഉപതെരഞ്ഞെടുപ്പ്​ ഫലം നല്‍കുന്ന മുന്നറിയി​പ്പ്​. തെരഞ്ഞെടുപ്പ്​ അടുത്ത ഇൗ സമയത്ത്​ എന്‍ഡിഎ നേതാക്കള്‍ വായില്‍ വരുന്നത്​ വിളിച്ചു പറയുന്ന സ്വഭാവം നിര്‍ത്തി നയപരമായി ഇടപെടണമെന്നും രാം വിലാസ്​ പസ്വാന്‍ പറഞ്ഞു.

ബിഹാറിലെ തെരഞ്ഞെടുപ്പ്​ ഫലം പ്രതീക്ഷിച്ചതാണ്​. യു പിയിലെ ഫലം ഞെട്ടലുളവാക്കുന്നു. കേന്ദ്രത്തിലും സംസ്​ഥാനത്തും ജനകീയ സര്‍ക്കാര്‍ ഭരണത്തിലിരുന്നിട്ടും യുപിയില്‍ രണ്ട്​ സീറ്റും പാര്‍ട്ടിക്ക്​ നഷ്​ടമായെന്നും പസ്വാന്‍ ഒാര്‍മിപ്പിച്ചു.

ബിജെപി ന്യുനപക്ഷങ്ങളോടും ദലിതരോടുമുള്ള കാഴ്​ചപ്പാട്​ മാറ്റണം. ബിജെപിയില്‍ മതേതര നേതാക്കളില്ലേ. സുശീല്‍ മോദി, രാം കൃപാല്‍ യാദവ്​ എന്നിവരുടെ ശബ്​ദം പുറത്തു കേള്‍ക്കാതിരിക്കുകയും മറ്റു ചിലരുടെ വാക്കുകള്‍ക്ക്​ ശ്രദ്ധ ലഭിക്കുകയും ചെയ്യുന്നത്​ എന്തുകൊണ്ടാണെന്നും പസ്വാന്‍ ചോദിച്ചു.

ദലിതര്‍ക്കും ബ്രാഹ്​മണര്‍ക്കും മുസ്​ലിംകള്‍ക്കും വേണ്ടി യാഥാര്‍ഥത്തില്‍ ഒന്നും ചെയ്യാതെ തന്നെ ദീര്‍ഘകാലം ഇവരുടെ പിന്തുണയോടു കൂടി കോണ്‍ഗ്രസ്​ എങ്ങനെ രാജ്യം ഭരിച്ചുവെന്നത്​ നാം സൂക്ഷ്​മമായി ശ്രദ്ധിക്കണമെന്നും പസ്വാന്‍ പറഞ്ഞു.

അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കും മുമ്പ് ​ സഖ്യകക്ഷികളുമായി ബിജെപി കൂടുതല്‍ ഗൗരവത്തോടെ ചര്‍ച്ചകള്‍ നടത്തണമെന്ന്​ കഴിഞ്ഞ ദിവസം പസ്വാ​​െന്‍റ മകന്‍ ചിരാഗ്​ പസ്വാനും ബിജപിയെ ഉപദേശിച്ചിരുന്നു.