July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

പ്രിയങ്കയില്‍നിന്ന് രണ്ടു കോടിയുടെ ചിത്രം നിര്‍ബന്ധിച്ചു വാങ്ങിപ്പിച്ചതായി റാണ കപൂര്‍

Janayugom Webdesk
April 24, 2022

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പക്കല്‍നിന്ന് എം എഫ് ഹുസൈന്റെ ചിത്രം രണ്ട് കോടി രൂപ വില കൊടുത്ത് വാങ്ങാന്‍ മുന്‍കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദേവ്റ തന്നെ നിര്‍ബന്ധിച്ചുവെന്ന് യെസ് ബാങ്ക് സഹസ്ഥാപകന്‍ റാണ കപൂര്‍. കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെയാണ് കപൂര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ചിത്രം വാങ്ങിയതിന്റെ തുക സോണിയ ഗാന്ധിയുടെ ന്യൂയോര്‍ക്കിലെ ചികിത്സക്കായാണ് ഉപയോഗിച്ചത്. ചിത്രം വാങ്ങാന്‍ വിസമ്മതിച്ചാല്‍ അത് പത്മഭൂഷണ്‍ ലഭിക്കുന്നതിന് തടസമാവുകയും ഗാന്ധി കുടുംബവുമായുള്ള ബന്ധം മോശമാകാന്‍ ഇടയാക്കുകയും ചെയ്യുമെന്ന് ദേവ്റ പറഞ്ഞതായും റാണ കപൂര്‍ ഇഡിയോട് വെളിപ്പെടുത്തി.

കള്ളപ്പണക്കേസില്‍ റാണ കപൂര്‍, അദ്ദേഹത്തിന്റെ കുടുംബം, ഡിഎച്ച്എഫ്എല്‍ പ്രമോട്ടര്‍മാര്‍ തുടങ്ങിയവര്‍ക്കെതിരെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച രണ്ടാമത്തെ കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2020 മാര്‍ച്ചില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് റാണ കപൂര്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Eng­lish summary;Rana Kapoor has alleged­ly bought a Rs 2 crore film from Priyanka

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.