കോവിഡ് 19ന്റെ സമൂഹ വ്യാപന സാധ്യത അറിയാൻ കേരളത്തിൽ റാൻഡം പിസിആർ പരിശോധനകൾ ആരംഭിച്ചു. പൊതു സമൂഹത്തെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് പരിശോധന നടത്തുന്നത്. ലക്ഷണങ്ങളൊന്നുമില്ലാതെ തന്നെ പലരിലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് റാൻഡം പി സി ആർ പരിശോധനകൾ തുടങ്ങിയത്.
ഐസിഎംആറിന്റെ നിർദേശ പ്രകാരം സംസ്ഥാനത്തെ വിദഗ്ധ സമിതിയാണ് പരിശോധിക്കേണ്ട ഗ്രൂപ്പുകളെ തീരുമാനിച്ചു നൽകിയത്. ആരോഗ്യ പ്രവർത്തകർ, പൊലീസ്, കടകളിലെ ജീവനക്കാർ, അതിഥി തൊഴിലാളികൾ, യാത്രകളോ കോവിഡ് ബാധിതരുമായി സമ്ബർക്കമോ വരാത്ത എന്നാൽ കോവിഡ് ലക്ഷണങ്ങളുമായി ഒ പികളിലെത്തുന്നവർ, ഹോട്ട്സ്പോട്ട് മേഖലയിലെ ആളുകൾ എന്നിവരെയാണ് പരിശോധനക്ക് വിധേയമാക്കുന്നത്. കോവിഡ് ബാധിതരുമായു അടുത്തിടപെഴകിയവർ ഉണ്ടെന്നു കണ്ടെത്തിയാൽ അവരേയും പരിശോധനകൾക്ക് വിധേയമാക്കും.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.