Wednesday
20 Feb 2019

രണ്ട് പണിത്തരങ്ങള്‍

By: Web Desk | Sunday 7 October 2018 5:51 PM IST

കെ വി പ്രശാന്ത് കുമാര്‍

1
ക്വട്ടേഷന്‍

അവനിട്ടൊരു
പണി കൊടുക്കാന്‍
കാലമേറെയായി
കാത്തിരിക്കുകയായിരുന്നു
ഞാന്‍.
അതിനായി
അലഞ്ഞലഞ്ഞ്
നിന്നെ കണ്ടെത്തിയത്
എന്റെ ഭാഗ്യം

നീ തന്നെയാണ്
അത് ചെയ്യേണ്ടത്.

തൊട്ടടുത്ത ദിവസം
അവനെ
തട്ടിയിരിക്കണം.

കാരണമൊന്നും നീ ചോദിക്കരുത്
കാരണം തേടി
ഞാനും ഒരുപാടലഞ്ഞു!
അത് നമുക്ക്
വളരെ പെട്ടെന്ന്
ഉണ്ടാക്കിയെടുക്കാവുന്നതേ ഉള്ളൂ!
…………………….

2
ശരിപ്പെടല്‍

നീ
ശരിയല്ലെന്ന്
ഞാന്‍
പറഞ്ഞുപോയി;
അന്നു മുതല്‍
ഞാന്‍ ശരിയല്ലാതായി.
എന്നെ
ശരിപ്പെടുത്തിത്തുടങ്ങി…!