വിക്രമസിംഗെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Web Desk

കൊളംബോ

Posted on December 16, 2018, 6:53 pm

റെനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പത്താമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തെ പുറത്താക്കി മഹിന്ദ രാജപക്സെയെ പ്രധാനമന്ത്രിയാക്കിയ പ്രസിഡന്‍റ് മൈത്രിപാല സിരിസേന തന്നെയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

ഒക്ടോബറിലാണ് വിക്രമസിംഗെയെ പുറത്താക്കി രാജപക്സെയെ സിരിസേന പ്രധാനമന്ത്രിയായി നിയമിച്ചത്. വിക്രമസിംഗയെ ഒരിക്കലും അധികാരത്തില്‍ തിരിച്ചെത്തിക്കില്ല എന്ന് സിരിസേന വ്യക്തമാക്കിയിരുന്നു. എന്നാല്‍, തന്‍റെ തീരുമാനം ഉപേക്ഷിക്കേണ്ടി വരികയായിരുന്നു.
പലതവണ ഭൂരിപക്ഷം തെളിയിക്കാനാവാതെ വന്നതിനെ തുടര്‍ന്ന് രാജപക്സെയ്ക്ക് അധികാരത്തില്‍ തുടരാനാവില്ലെന്ന് ശ്രീലങ്കന്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 15 ന് അദ്ദേഹം രാജിവെക്കുകയായിരുന്നു.