Web Desk

ന്യൂഡല്‍ഹി

March 19, 2020, 9:31 am

രാജ്യസഭാംഗമായി രഞ്ജൻ ഗൊഗോയി ഇന്ന് സ‌ത്യപ്രതിജ്ഞ ചെയ്യും- സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി

Janayugom Online

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് രാജ്യസഭാംഗമായി ഇന്നു സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 നാണ് സത്യപ്രതിജ്ഞ നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്ന രാജ്യത്തെ ആദ്യത്തെ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസാണ് രഞ്ജന്‍ ഗൊഗോയി. സ്ഥാനം ഏറ്റെടുക്കരുതെന്ന മുന്‍ സുപ്രീംകോടതി ജഡ്ജിമാരുടെ ഉള്‍പ്പടെ അഭിപ്രായം ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി തള്ളിയിരുന്നു. ഗോഗോയിയെ ചൊവ്വാഴ്ചയാണ് രാജ്യസഭാംഗമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാമനിര്‍ദ്ദേശം ചെയ്തത്.

കഴിഞ്ഞവര്‍ഷം നവംബറിലാണ് അദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിച്ചത്. ഇതിനിടെ, ഗൊഗോയിയെരാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതിനെതിരെ സാമൂഹ്യപ്രവര്‍ത്തക മധു കിഷ്‌വാര്‍ ഹര്‍ജി നല്‍കി. രഞ്ജന്‍ ഗൊഗോയ്ക്ക് രാജ്യസഭാംഗത്വം നല്‍കിയതിനെ രാഷ്ട്രീയനിറമുള്ള നിയമനം എന്നാണ് ഹര്‍ജിയില്‍ വിശേഷിപ്പിക്കുന്നത്. വിരമിച്ച് മാസങ്ങള്‍ക്കുള്ളില്‍ എംപി സ്ഥാനം ലഭിക്കുക വഴി, അദ്ദേഹത്തിന്റെ കാലത്തെ എല്ലാ വിധികളും സംശയ നിഴലിലാവുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.വിരമിച്ച ശേഷം ഇത്തരം പദവികളോ, രാഷ്ട്രീയനിയമനങ്ങളോ ലഭിക്കുന്നത് ജുഡീഷ്യറിയുടെ അധികാരത്തിന് മേലുള്ള മുറിപ്പാടാണെന്ന് ജസ്റ്റിസ് ഗൊഗോയ് തന്നെ പദവിയിലിരിക്കുമ്പോള്‍ പറഞ്ഞതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Eng­lish Sum­ma­ry: Ran­jan gogoi to take oath as rajya sab­ha mp

You may also like this video