മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭാ എംപിയായി സത്യ പ്രതിജ്ഞ ചെയ്തു. രാജ്യസഭ ചെയര്‍മാന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.രഞ്ജന്‍ ഗൊഗോയ്‌യെ രാജ്യസഭ എംപിയായി നാമനിര്‍ദേശം ചെയ്ത നടപടി സ്വതന്ത്ര നീതിന്യായ വ്യവസ്ഥയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ് എന്നാണ് പ്രതിപക്ഷത്തിന്റെ മുഖ്യ വിമര്‍ശനം.
രഞ്ജന്‍ ഗൊഗോയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെ, സമാജ് വാദി പാര്‍ട്ടി ഒഴികെയുളള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം രേഖപ്പെടുത്തി രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അതേസമയം നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് രഞ്ജന്‍ ഗൊഗോയ്ക്ക് പിന്തുണയുമായി രംഗത്തുവന്നു. ഗൊഗോയിയെ രാജ്യസഭാ അംഗമായി നാമനിർദേശം ചെയ്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സഹമപ്രവർത്തകരായിരുന്ന മുൻ ജഡ്ജിമാരടക്കം വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതിനെതിരെ സാമൂഹ്യപ്രവര്‍ത്തക മധു കിഷ്‌വാര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. രഞ്ജന്‍ ഗൊഗോയ്ക്ക് രാജ്യസഭാംഗത്വം നല്‍കിയതിനെ രാഷ്ട്രീയനിറമുള്ള നിയമനം എന്നാണ് ഹര്‍ജിയില്‍ വിശേഷിപ്പിക്കുന്നത്. വിരമിച്ച് മാസങ്ങള്‍ക്കുള്ളില്‍ എംപി സ്ഥാനം ലഭിക്കുക വഴി, അദ്ദേഹത്തിന്റെ കാലത്തെ എല്ലാ വിധികളും സംശയ നിഴലിലാവുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
English Summary:Ranjan gogoyi take oath
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.