June 9, 2023 Friday

Related news

March 22, 2023
March 17, 2021
September 1, 2020
February 12, 2020
January 21, 2020
January 20, 2020
January 14, 2020
January 2, 2020
January 2, 2020
December 31, 2019

ബിൽ നടപ്പാക്കല്‍ അല്ല, ഹിന്ദുവിനെയും മുസ്ലിമിനെയും രണ്ടു ചേരികളിലാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം: രഞ്ജി പണിക്കർ

Janayugom Webdesk
January 2, 2020 9:40 pm

തിരുവനന്തപുരം : പൗരത്വ നിയമഭേദഗതിക്കെതിരെ രൂക്ഷ വിമർശനവുമായി നടനും സംവിധായകനുമായ രഞ്ജി പണിക്കർ. “പൗരത്വ ഭേദഗതി നിയമം നടപ്പാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. ഈ ബിൽ നടപ്പാക്കല്‍ അല്ല മോദിയുടെയും ബിജെപിയുടെയും ലക്ഷ്യം. മത ധ്രുവീകരണം രാജ്യത്തുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അത് നേടിക്കഴിഞ്ഞു. ഹിന്ദുവിനെയും മുസ്ലിമിനെയും രണ്ടു ചേരികളിലാക്കുകയാണ് ലക്ഷ്യം. പരസ്പരം ആയുധമെടുക്കുന്ന ജനങ്ങളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന് അപ്പുറത്ത് മറ്റെന്തെങ്കിലും ലക്ഷ്യം നിയമത്തിന് പിന്നിലുണ്ട് എന്ന് താന്‍ കരുതുന്നില്ല. അതിന് അവർക്ക് സാധിച്ചുവെന്നും കൊച്ചിയിൽ നടന്ന ഒരു സാംസ്കാരിക പരിപാടിക്കിടെ രഞ്ജി പണിക്കർ വിശദീകരിച്ചു. ജനങ്ങളെ മതപരമായി വിഭജിക്കുന്ന ഈ ശ്രമത്തെ ചെറുക്കണം”- രൺജി പണിക്കർ പറഞ്ഞു.

Eng­lish sum­ma­ry: Ran­ji pan­ick­er says what is bjp actu­al aim with caa

‘you may like this video’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.