രഞ്ജി ട്രോഫിയില്‍ ഒന്നാം ഇന്നിങ്സില്‍ മധ്യപ്രദേശിന്റെ വമ്പന്‍ സ്കോര്‍ പിന്തുടരുന്ന കേരളം മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ രണ്ടിന് 198 റണ്‍സെന്ന നിലയിലാണ്. പൊന്നം രാഹുലാണ്(82), സച്ചിന് ബേബിയാണ് ക്രീസില്‍. രോഹന് കുന്നുമ്മേലും (75), വത്സല്‍ ഗോവിന്ദ് (15) എന്നിവരാണ് പുറത്തായ താരങ്ങള്‍. നേരത്തെ മധ്യപ്രദേശ് ഒമ്പതിന് 585 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒരു ദിവസം ബാക്കി നില്‍ക്കെ ആദ്യ ഇന്നിങ്സ് ലീഡ് നേടുന്നവര്‍ക്കെ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടാനാവൂ.
ഇരട്ടസെഞ്ചുറി നേടിയ ഓപ്പണർ യഷ് ദുബെയുടെ ഐതിഹാസിക പ്രകടനമാണ് മധ്യപ്രദേശ് ഇന്നിങ്സിന് കരുത്തായത്. അതേസമയം, ദുബെയ്ക്ക് ട്രിപ്പിൾ സെഞ്ചുറി നഷ്ടമായത് നേരിയ വ്യത്യാസത്തിനാണ്. മത്സരത്തിലാകെ 591 പന്തുകൾ നേരിട്ട ദുബെ, 35 ഫോറും രണ്ടു സിക്സും സഹിതം 289 റൺസെടുത്ത് പുറത്തായി. ജലജ് സക്സേനയ്ക്കാണ് വിക്കറ്റ്.
സക്സേന 51.3 ഓവറിൽ 116 റൺസ് വഴങ്ങി ആകെ ആറു വിക്കറ്റ് വീഴ്ത്തി. രജത് പടിധാറാണ് (142) മധ്യപ്രദേശിന്റെ മറ്റൊരു സ്കോറര്‍. നേരത്തെ, ടോസ് നേടിയ മധ്യപ്രദേശ് ക്യാപ്റ്റന്‍ ആദിത്യ ശ്രീവാസ്തവ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എലൈറ്റ് ഗ്രൂപ്പ് എയില്‍ ഇരുവര്‍ക്കും 13 പോയിന്റ് വീതമാണുള്ളത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ഇരുടീമുകളും ഗുജാറാത്തിനേയും മേഘാലയയേയും തോല്‍പ്പിച്ചിരുന്നു.
english summary; Ranji Trophy: Kerala retaliates
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.