ബാറ്റിംഗിലും വിദര്‍ഭയ്ക്ക് മുന്നില്‍ കേരളം വിയര്‍ക്കുന്നു

Web Desk
Posted on January 24, 2019, 3:58 pm

കൃഷ്ണഗിരി: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരായ സെമി ഫൈനലില്‍ വിദര്‍ഭയ്ക്ക് 25 റണ്‍സ് ലീഡ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ വിദര്‍ഭ 130–2 എന്ന നിലയിലാണ്.

സഞ്ജയ് രാമസ്വാമി(19), വസിം ജഫാര്‍ (34) റണ്‍സും നേടി. അര്‍ധ സെഞ്ചുറിയുമായി നായകന്‍ ഫൈസ് ഫസല്‍ (51), അതാര്‍വ ടെയ്ഡു(11) മാണ് ക്രീസിലുള്ളത്.

ഇന്ത്യക്കായി നിദീഷാണ് രണ്ട് വിക്കറ്റ് നേടിയത്. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം 106 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.