Web Desk

മുംബൈ

November 06, 2020, 10:14 pm

മോഹൻലാൽ കൂടുതല്‍ വരുമാനം നേടുന്ന താരങ്ങളില്‍ രണ്ടാം സ്ഥാനത്ത്

Janayugom Online

ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന താരങ്ങളില്‍ മലയാള നടൻ മോഹൻലാൽ രണ്ടാം സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ ഫോബ്സ് മാഗസിന്റെ പട്ടികയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രജനീകാന്താണ് എറ്റവും കൂടുതല്‍ വരുമാനം നേടുന്ന ദക്ഷിണേന്ത്യന്‍ താരം.

രണ്ടാം സ്ഥാനത്താണ് മോഹന്‍ലാല്‍. 64.5 കോടി രൂപയാണ് മോഹന്‍ലാലിന്റെ വരുമാനം. വിവിധ സിനിമകളില്‍ നിന്നുള്ള വരുമാനവും പരസ്യങ്ങളില്‍ നിന്നുള്ള വരുമാനവുമാണിത്. അഖിലേന്ത്യ തലത്തില്‍ ഇരുപത്തിയേഴാം സ്ഥാനത്താണ് മോഹന്‍ലാല്‍. നടന്‍ അക്ഷയ് കുമാറാണ് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ഇന്ത്യന്‍ സിനിമാ താരം.

ആലിയ ഭട്ട് ആണ് വനിതകളില്‍ എറ്റവും മുന്നിലുള്ളത്. 59.21 കോടിയാണ് ആലിയ 2019‑ല്‍ പ്രതിഫലമായി നേടിയത്. ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന താരം വിരാട് കോഹ്‌ലിയാണ്. 252.72 കോടിയാണ് കോഹ്‌ലിയുടെ 2019 ലെ വരുമാനം.

Eng­lish sum­ma­ry; Ranked sec­ond among high­est-earn­ing players

you may also like this video;