താങ്കളും കുടുംബവും എന്ന് രാഷ്ട്രീയം വിടുന്നോ അന്നേ പുതിയ ഇന്ത്യയുണ്ടാകൂ, രാഹുലിനെതിരെ നടന്‍ രണ്‍വീര്‍ ഷൂറി

Web Desk
Posted on June 24, 2019, 5:15 pm

താങ്കളും കുടുംബവും എന്ന് രാഷ്ട്രീയം വിടുന്നോ അന്നേ പുതിയ ഇന്ത്യയുണ്ടാകൂ, ഞെട്ടിക്കുന്ന പ്രതികരണവുമായി രാഹുലിനെതിരെ നടന്‍ രണ്‍വീര്‍ ഷൂറി.
അന്തര്‍ദേശീയയോഗാദിനാചരണത്തിനിടെ രാഹുല്‍ ട്വീറ്റ് ചെയ്ത വിവാദ ചിത്രത്തെ പരാമര്‍ശിച്ചാണ് രണ്‍വീര്‍ രാഹുലിനെതിരെ തിരിയുന്നത്.

ആര്‍മി യൂണിറ്റില്‍ യോഗക്കിടെ നമസ്‌കരിക്കുന്ന പട്ടാളക്കാര്‍ക്കുമുന്നില്‍ അതുപോലെ നമസ്‌കരിക്കുന്ന നായ്ക്കളുടെ ചിത്രത്തിനുതാഴെ പുതിയ ഇന്ത്യയെന്ന് രാഹുല്‍ അടിക്കുറിപ്പ് എഴുതിയിരുന്നു. ബിജെപി സര്‍ക്കാരിനെ അപമാനിക്കാനാണ് ചെയ്തതെങ്കിലും അത് ദേശീയതക്കെതിരെയും ഇന്ത്യന്‍ സൈന്യത്തിനെതിരെയും ഉള്ള പ്രതികരണമായാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. വ്യാപകപ്രതിഷേധമാണ് ഇതിന്റെ പേരിലുണ്ടായത്.
രാഹുല്‍ രാഷ്ട്രീയം വിട്ടാലേ ഇന്ത്യനന്നാവൂ എന്ന് പറഞ്ഞ ഷൂറി  പിന്നാലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായി വാചകയുദ്ധത്തിലും ഏര്‍പ്പെടുന്നുണ്ട്. ഏക ദൈവഭരണത്തെ വാഴ്ത്തുന്ന കോണ്‍ഗ്രസുകാര്‍ കോമാളികളായി അധപതിച്ചുവെന്നും രണ്‍വീര്‍കളിയാക്കുന്നു.