യുപിയില്‍ വീണ്ടും കൂട്ടബലാത്സംഗം; കേസാക്കാന്‍ പൊലീസിന് മടി; ഒടുവില്‍ ബലാത്സംഗം ചെയ്തവരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു

Web Desk
Posted on September 24, 2019, 9:34 am

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗം. 16കാരിയെയാണ് മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്.  ഉത്തര്‍പ്രദേശിലെ കൗശമ്പി ജില്ലയിലാണ് സംഭവം. പീഡനദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ പ്രതികള്‍ അത് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ഗ്രാമവാസികള്‍ ഇവരെ തിരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു.  ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ ഇരയായവരില്‍ ഒരാള്‍ക്ക് ഗുരുതരപരിക്കുണ്ട്.
കന്നുകാലിയ്ക്ക് തീറ്റയെടുക്കാന്‍ പോയതാണ് പെണ്‍കുട്ടി. അവിടെ നിന്നും തന്നെ വലിച്ചിഴച്ച് കൊണ്ടുപോയാണ് ബലാത്സംഗത്തിനിരയാക്കിയതെന്ന് പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ള രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നതായും പൊലീസ് പറഞ്ഞു. അതേസമയം കേസ് എടുക്കുന്നതിന് പൊലീസ് ആദ്യം വിസമ്മതിച്ചതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.