യുവ ബിജെപി നേതാവിനെതിരെ ലൈംഗികപീഡന പരാതിയുമായി യുവതി

Web Desk
Posted on December 01, 2019, 8:08 pm

ഹൈദരബാദ്: തെലങ്കാനയില്‍ കൂട്ടബലാത്സംഗത്തിന് ശേഷം ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ച യുവ ബിജെപി നേതാവിനെതിരെ ലൈംഗികാരാപോണവുമായി മോഡലായ യുവതി രംഗത്ത്. ഹൈദരബാദിലെ യുവനേതാവും ഭാരതീയ ജനതാ യുവമോര്‍ച്ചാ നേതാവുമായ ആശിഷ് ഗൗഡിനെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്. മുന്‍ എംഎല്‍എ നന്ദേശ്വര്‍ ഗൗഡിന്റെ മകനാണ് ഇയാൾ.

you may like this video

കഴിഞ്ഞ ദിവസം ഹൈദരബാദിൽ യുവഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭത്തിൽ വൻ പ്രതിഷേധമാണ് രാജ്യത്തെങ്ങും ഉടലെടുത്തത്. ഈ വിഷയത്തിൽ ആശിഷ് ഗൗഡും ശക്തമായ പ്രതികരണങ്ങൾ നടത്തിയിരുന്നു. അതേ സമയം തന്നെയാണ് നേതാവിനെതിരെ പരാതിയുമായി യുവതി രംഗത്തെത്തിയിരിക്കുന്നത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ചയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹൈദരബാദിലെ ഒരു പബ്ബില്‍ വെച്ചാണ് മോഡലിനെ ഉപദ്രവിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ഈ സമയത്ത് യുവനേതാവിനൊപ്പം രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

ENOUGH OF PROTEST’S & CANDLE MARCHE’S This injus­tice which has hap­pened to Dr Priyan­ka Red­dy is so heart break­ing,…

Ashish Goud Gowrak­shak ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ನವೆಂಬರ್ 30, 2019