പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവില്‍ നിന്ന് എയ്ഡ്സ് രോഗിയെന്ന് പറഞ്ഞ് യുവതിയും മകളും രക്ഷപ്പെട്ടു

Web Desk
Posted on April 13, 2019, 3:31 pm

ഔറംഗബാദ്:  പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവില്‍ നിന്നും എയ്ഡ്‌രോഗിയാണെന്ന് പറഞ്ഞു യുവതിയും മകളും രക്ഷപ്പെട്ടു.  മഹാരാഷ്ട്രയിലെ ഔറംഗബാദിലെ രാജ്‌നഗറിലാണ് സംഭവം.

രാജ്നഗറില്‍ നടന്ന സംഭവത്തില്‍ 29 കാരിയായ വിധവയാണ് സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം യുവാവിനെ കുടുക്കിയത്. എയ്ഡ്സ് ആണെന്ന് പറഞ്ഞപ്പോള്‍ തന്നെ വെറുതെ വിട്ടെങ്കിലും യുവതി  പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി അറസ്റ്റിലാവുകയായിരുന്നു. 22 കാരനായ അവ്ഹാദ് എന്ന യുവാവാണ് അറസ്റ്റിലായത്.

അവ്ഹാദ് എന്ന യുവാവ് പിതാവിനെ കൊലപ്പെടുത്തിയതിന് ശിക്ഷ അനുഭവിച്ച് കൊണ്ടിരുന്ന ആളാണ്.  മാര്‍ച്ച് 25 ന് യുവതിയും ഏഴു വയസുകാരിയായ മകളും നഗരത്തില്‍ സാധനം വാങ്ങാന്‍ പോയപ്പോഴായിരുന്നു സംഭവം. വീട്ടിലേക്ക് മടങ്ങാന്‍ മതിയായ കാശില്ലാത്തതിനാല്‍  ബൈക്കിലെത്തിയ അവ്ഹാദിനോട് ലിഫ്റ്റ് ചോദിച്ചു. കുറേ ദൂരം യുവതിയുമായി പോയ ശേഷം  കത്തിമുനയില്‍ നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.എന്നാല്‍ യുവതി സന്ദര്‍ഭോചിതമായി ഇടപെട്ട് രക്ഷനേടുകയായിരുന്നു.

ഈ സംഭവത്തിന് സമാനമായ ഒരു ഹ്രസ്വ ചിത്രം സംവിധായകന്‍ സന്ദീപ് ശശികുമാര്‍ 2018 ല്‍ സമൂഹത്തില്‍ എത്തിച്ചിരുന്നു.  ഹ്രസ്യ ചിത്രത്തിലെ  അതേ പ്രമേയം തന്നെയാണ് ഇന്ന് ഔറംഗബാദിലെ സ്ത്രീയും നേരിട്ടത്.

സ്ത്രീകള്‍ക്ക് നേരെ വരുന്ന ആക്രമണങ്ങളില്‍ തളരാതെ സന്ദര്‍ഭോചിതമായി സംഭവങ്ങളെ നേരിടണമെന്ന സന്ദേശമാണ്  മീ ടൂവിലൂടെ സംവിധായകന്‍ പറഞ്ഞ് വെച്ചത്. സുനില്‍ തൃശൂരാണ് മീടൂ വിന്‍റെ കഥാകൃത്ത്.

#MeToo