യുവതിയെ പീഡിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

Web Desk
Posted on November 30, 2019, 10:30 pm

കാലടി: വീട്ടമ്മയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഒറീസ സ്വദേശിയായ ബിഷ്ണു നായിക്ക്(40) ആണ് കാലടി പൊലീസിന്റെ പിടിയിലായത്.യുവതി കാലടി സ്വദേശിനിയും രണ്ട് കുട്ടികളുടെ മാതാവുമാണ്. കാലടി മഞ്ഞപ്രയിൽ റിസോട്ടിലെ തൊഴിലാളിയാണ് പ്രതി. യുവതിയുമായി പരിചയമുള്ള ഇയാൾ യുവതിയുടെ വീട്ടിൽ എത്തി വെള്ളം ചോദിച്ചതിന് ശേഷം വീട്ടിൽ നിന്നും പിടിച്ചിറക്കി സമീപത്തെ പറമ്പിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

you may also like this video

ഇയാൾ മുൻപ് യുവതിക്ക് വിവാഹ വാഗ്ദാനവും നൽകിയിരുന്നു. ഭർത്താവുപേക്ഷിച്ചതാണ് യുവതിയെ. പ്രതിക്ക് നാട്ടിൽ ഭാര്യയും കുട്ടികളും ഉണ്ട്. കാലടി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സന്തോഷ് ടി.ആർ.,സബ് ഇൻപെക്ടർ റിൻസ് എം.തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.