തോക്കു ചൂണ്ടി ഭീക്ഷണിപ്പെടുത്തി പീഡനം; അച്ഛനും മകളും അറസ്റ്റിൽ

കലിഫോര്‍ണിയ: യുവതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മരുഭൂമിയില്‍ ഉപേക്ഷിച്ച അച്ഛനും മകളും അറസ്റ്റില്‍. ലാസ് വേഗസില്‍ നിന്നാണ് അച്ഛനും മകളും ചേര്‍ന്ന് യുവതിയെ തട്ടിക്കൊണ്ട് പോയത്. പിന്നീട് യുവതിയെ ലോസ് ആഞ്ചല്‍സിലെ മരുഭൂമിയിലാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവുമായി ബന്ധപ്പെട്ട കലിഫോര്‍ണിയയിലെ പാംഡേല്‍ സ്വദേശി സ്റ്റാന്‍ലി ആല്‍ഫ്രഡ് ലോട്ടന്‍ (54), മകള്‍ ഷനിയ നിക്കോള്‍ പോച്ച് ലോട്ടന്‍ (22) എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പണം തട്ടിയെടുക്കലായിരുന്നു അറസ്റ്റിലായ പ്രതികളുടെ ലക്ഷ്യമെന്നും യുവതി നിരവധി തവണ ബലാത്സംഗത്തിന് ഇരയായെന്നും റിപ്പോര്‍ട്ടുണ്ട്.എഡ്വാര്‍ഡ്സ് എയര്‍ഫോഴ്സ് ബേസിനടുത്തുള്ള കേണ് കൗണ്ടി ഹൈവേയില്‍നിന്നാണ് മിലിട്ടറി പോലീസ് യുവതിയെ കണ്ടെത്തുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ അപകട നില തരണം ചെയ്തിട്ടുണ്ട്.