ഉത്തർപ്രദേശിലെ ഭാദോഹിയിൽ ബിജെപി എംഎൽഎ രവീന്ദ്രനാഥ് ത്രിപാഠിയും മറ്റ് ആറ് പേരും ബലാത്സംഗം ചെയ്തുവെന്നു എന്ന പരാതിയുമായി യുവതി. 2007ൽ ഭർത്താവ് മരിച്ച യുവതി 2014ൽ എംഎൽഎ രവീന്ദ്രനാഥ് ത്രിപാഠിയുടെ അനന്തരവനുമായി സൗഹൃദത്തിലായിരുന്നു.
തുടർന്ന് വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം ഇയാൾ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. 2017ൽ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന സമയത്ത് എംഎൽഎയുടെ അനന്തരവൻ ഒരു മാസത്തോളം ഹോട്ടലിൽ വച്ച് തന്നെ പീഡിപ്പിച്ചതായും, ഈ സമയത്ത് എംഎൽഎയും കുടുംബത്തിലെ മറ്റ് ചിലരും ബലാത്സംഗം ചെയ്തതായും പരാതിയിൽ പറയുന്നതായി പൊലീസ് ഉദ്യോഗസ്ഥൻ റാം ബദൻ സിങ് പറഞ്ഞു. കേസ് കൂടുതൽ അന്വേഷണത്തിന് അഡീഷണൽ പൊലീസ് സൂപ്രണ്ടിന് കൈമാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.