Web Desk

ഇരവിപുരം

December 02, 2020, 3:22 pm

പ്രേ​മം ന​ടി​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ തട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു; യുവാവ് അറസ്റ്റിൽ

Janayugom Online

പ്രേ​മം ന​ടി​ച്ച് വ​ശീ​ക​രി​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബൈ​ക്കി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച യു​വാ​വി​നെ ഒ​ളി​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ഇ​ര​വി​പു​രം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. മു​ണ്ട​ക്ക​ൽ ഉ​ദ​യ​മാ​ർ​ത്താ​ണ്ഡ​പു​രം ബീ​ച്ച് ന​ഗ​ർ 82 പു​തു​വ​ൽ​പു​ര​യി​ട​ത്തി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന അ​ജി​ത്ത് (23) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ന​വം​ബ​ർ 20ന് ​വൈ​കു​ന്നേ​ര​മാ​ണ് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ ബൈ​ക്കി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​ത്. പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്നു​കാ​ട്ടി മാ​താ​പി​താ​ക്ക​ൾ ഇ​ര​വി​പു​രം പൊ​ലീ​സി​ൽ പ​രാ​തി നൽകി.

എ​സ്എ​ച്ച്ഒ കെ ​വി​നോ​ദിൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. പെ​ൺ​കു​ട്ടി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യി​രു​ന്ന ഇ​യാ​ൾ പ്രേ​മം ന​ടി​ച്ചാ​ണ് ബൈ​ക്കി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്. പെ​ൺ​കു​ട്ടി പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ട ഇ​യാ​ൾ പീ​ഡ​ന​ത്തി​ന് ശേ​ഷം പെ​ൺ​കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ചി​ട്ടാ​ണ് ഒ​ളി​വി​ൽ പോയത്.

പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ൾ വ​ർ​ക്ക​ല ക​നാ​ൽ ഭാ​ഗ​ത്തു​ണ്ടെ​ന്ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സ് സം​ഘം പ്ര​ദേ​ശ​മാ​കെ വ​ള​യു​ക​യും ഒ​ളി​ത്താ​വ​ളം ക​ണ്ടെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കി​യ​തി​െൻറ പേ​രി​ൽ പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് കേസെടുത്തത്.

You may also like this video;