ഡാലിയ ജേക്കബ്

ആലപ്പുഴ

July 11, 2021, 9:38 pm

പീഡനസംഭവങ്ങള്‍ പെരുകുന്നു; വീടുകളിലും കുരുന്നുകള്‍ സുരക്ഷിതരല്ല

Janayugom Online

മഹാമാരികാലത്തും സ്വന്തം വീടുകളില്‍ പോലും കുട്ടികള്‍ സുരക്ഷിതല്ലെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്ഡൗണ്‍ കാലത്ത് മലയാളിയുടെ ലൈംഗിക പീഡനങ്ങള്‍ക്കും കൊലപാതകത്തിനും ഇരയായത് നിരവധി കുരുന്നുകളാണെന്ന് ക്രൈം റെക്കോഡ്സ് ബ്യൂറോയും ഓപ്പറേഷന്‍ പീ ഹണ്ടിലൂടെ സൈബര്‍ ഡോമും ശേഖരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. 

തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടില്‍ കഴിഞ്ഞദിവസം മദ്യപിച്ചെത്തിയ പിതാവ് പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ് പരിക്കേല്‍പ്പിച്ചിരുന്നു. സമാന ദിവസം തന്നെ ആലപ്പുഴയിലെ ഹരിപ്പാടും മദ്യപിച്ചെത്തിയ പിതാവ് കുട്ടിയെ കാലില്‍ തൂക്കി നിലത്തടിച്ചു . കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. 

മുന്‍വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ നാല് മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 1225 പോക്സോ കേസുകളാണ്. 2020 ൽ രജിസ്റ്റർ ചെയ്തത് 3019 കേസുകളാണ്. 2018ല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 4253 കുട്ടികളാണ് പല രീതിയിലുള്ള പീഡനങ്ങള്‍ക്ക് ഇരയായത്. 2019 ല്‍ അത് 4553 ആയി വര്‍ധിച്ചു.

2018ല്‍ പോക്സോ കേസുകളുടെ എണ്ണം 3179 ആയിരുന്നു. 2019 ല്‍ അത് 3609 ഉം. വളര്‍ത്തു മാതാപിതാക്കള്‍, മനോദൗര്‍ബല്യമുള്ളവര്‍ അല്ലെങ്കില്‍ മദ്യപരായ മാതാപിതാക്കള്‍ എന്നിവരുള്ള കുടുംബങ്ങള്‍, ക്രിമിനല്‍ പശ്ചാത്തലമുള്ള മാതാപിതാക്കളോ സഹോദരങ്ങളോ ഉള്ള കുടുംബങ്ങള്‍, സാമ്പത്തികമായി പിന്നാക്കാവസ്ഥയുള്ള കുടുംബങ്ങള്‍ എന്നിവിടങ്ങളിലെ കുട്ടികളാണ് കൂടുതല്‍ അതിക്രമങ്ങള്‍ നേരിടുന്നത്. അച്ഛനോ അമ്മയോ മരണപ്പെട്ടവരും വിവാഹമോചിതരായ മാതാപിതാക്കളില്‍ ഒരാളോടൊപ്പമുള്ള കുട്ടികളും മാനസിക ശാരീരിക പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ട്.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകള്‍ കൂടുതലുളളത് തിരുവനന്തപുരം, കൊല്ലം, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ്. 

2021 ഏപ്രിൽ വരെയുള്ള കണക്കുകൾ പ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കിയതായി രജിസ്റ്റർ ചെയ്തിരിക്കുന്നത് 572 കേസുകളാണ്. പോക്സോ കേസുകളിൽ പകുതിയും ഇത്തരം പീഡനങ്ങൾ ആണെന്നുള്ളതും ഞെട്ടിക്കുന്ന വസ്തുതയാണ്. 

Eng­lish Sum­ma­ry : rape cas­es increas­es and chil­dren are not safe at home too

You may also like this video :