June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

മാളുകളും തിയേറ്ററുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നത് രാജ്യത്ത് ബലാത്സംഗക്കേസുകൾ കൂടാൻ കാരണം: വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

By Janayugom Webdesk
January 21, 2020

മുംബൈയിലെ കടകള്‍, മാളുകള്‍, ഭക്ഷണശാലകള്‍ സിനിമാ തീയേറ്ററുകള്‍ എന്നിവ 24 മണിക്കൂറും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ ബലാത്സംഗക്കേസുകള്‍ കൂടുമെന്ന് ബി.ജെ.പി. നേതാവ് രാജ് പുരോഹിത്. ഇത് ഇന്ത്യൻ സംസ്കാരത്തിന് ചേർന്നതല്ലെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. പാര്‍പ്പിടമേഖലകളില്‍ പ്രവര്‍ത്തിക്കുന്നതല്ലാത്ത കടകള്‍, മാളുകള്‍, തീയേറ്ററുകള്‍, ഭക്ഷണശാലകള്‍ എന്നിവ പരീക്ഷണാടിസ്ഥാനത്തില്‍ 24 മണിക്കൂറും തുറന്നുപ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്ന കാര്യം വെള്ളിയാഴ്ചയാണ് മഹാരാഷ്ട്ര ടൂറിസം മന്ത്രി ആദിത്യ താക്കറെ പ്രഖ്യാപിച്ചത്.

ഇതിനു പിന്നാലെയാണ് നടപടിയോട് എതിര്‍പ്പ് അറിയിച്ച് രാജ് പുരോഹിത് രംഗത്തെത്തിയത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി മുംബൈയിലെ രാത്രിജീവിതത്തെ എതിര്‍ത്തു കൊണ്ടിരിക്കുന്നയാളാണ് ഞാന്‍. ഇത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല. ഇത് യുവാക്കളെ തെറ്റായ വഴിയിലേക്ക് നയിക്കും. കൂടാതെ ഇത് ബലാത്സംഗക്കേസുകളുടെ എണ്ണത്തിലും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളിലും വര്‍ധനയുണ്ടാക്കും- രാജ് പുരോഹിത് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു. മദ്യസംസ്‌കാരം കൂടുതല്‍ ജനപ്രിയമായാല്‍, ഇത് സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കും. ആയിരക്കണക്കിന് നിര്‍ഭയ കേസുകള്‍ ഉണ്ടാകും.

ഇത്തരം സംസ്‌കാരങ്ങള്‍ ഇന്ത്യക്ക് നല്ലതാണോയെന്ന് അദ്ദേഹം(ഉദ്ധവ് താക്കറേ) ചിന്തിക്കണമെന്നും രാജ് പുരോഹിത്‌ കൂട്ടിച്ചേര്‍ത്തു. എന്നാൽ രാപകൽ വ്യത്യാസമില്ലാതെ ഈ ലോകത്ത് ജനങ്ങൾക്ക് ജീവിക്കാനുള്ള സൗകര്യമൊരുക്കുകയാണ് വേണ്ടതെന്നും അതിന് ഓരോ സംസ്ഥാനത്തെയും സർക്കാരുകൾ പ്രവർത്തിക്കണമെന്നും രാജ് പുരോഹിതിന്റെ പ്രതാവനയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നു. രാത്രി പുറത്തിറങ്ങുന്ന സ്ത്രീകളെല്ലാം പീഡിപ്പിക്കപ്പെടുമെന്ന അവസ്ഥ അരാജകത്വമാണെന്നും ആളുകൾ അഭിപ്രായപ്പെട്ടു.

Eng­lish Sum­ma­ry: Rape cas­es will increase if shops and malls are allowed to open for 24 hours

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.