Monday
27 May 2019

വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച മദ്രസ അധ്യാപകനും വാർഡനും പിടിയിൽ

By: Web Desk | Thursday 14 March 2019 10:58 AM IST


കാസര്‍കോട്: വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച മദ്രസ അധ്യാപകനും പ്രീമെട്രിക്ക് ഹോസ്റ്റല്‍ വാര്‍ഡനും അറസ്റ്റില്‍. മദ്രസാ വിദ്യാര്‍ത്ഥികളേയും പ്രീമെട്രിക്ക് ഹോസ്റ്റലില്‍ പഠിക്കുന്ന ദളിത് വിദ്യാര്‍ത്ഥികളേയും പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. നാലു വര്‍ഷമായി മദ്രസ അധ്യപകനായി തുടരുകയായിരുന്നു സിദ്ധിഖ് മൗലവി. പീഡനത്തിനിരയായവരില്‍ ഒരു കുട്ടി വിവരം ബന്ധുക്കളെ അറിയിച്ചതിനെ തുടന്ന് അധ്യാപകനെ മദ്രസയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു.

ഇതോടെ പീഡന വിവരം ഒതുക്കി തീര്‍ക്കാനായിരുന്നു മദ്രസാ കമ്മിറ്റിയുടെ നീക്കം. എന്നാല്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടലോടെയാണ് വിവരം പുറത്തറിഞ്ഞത്.ഹോസ്റ്റലില്‍ ദിവസവേതനാടിസ്ഥാനത്തില്‍ വാര്‍ഡനായി ജോലി ചെയ്യുന്ന ആദൂര്‍ സ്വദേശി മുഹമ്മദലിയുടേതാണ് രണ്ടാമത്തെ അറസ്റ്റ്. ജൂണ്‍ മാസത്തിലാണ് മുഹമ്മദലി ഇവിടെ വാര്‍ഡനായി ചേര്‍ന്നത്. സംഭവം പുറത്തറിഞ്ഞതോടെ മുങ്ങിയ പ്രതിയെ കര്‍ണാടകയില്‍ നിന്നുമാണ് പിടികൂടിയത്.

കൂടുതല്‍ കുട്ടികളുടെ മൊഴിയെടുക്കാനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കാനും പൊലീസ് ആരംഭിച്ചിട്ടുണ്ട്. മദ്രസയിലെയും പ്രീമെട്രിക്ക് ഹോസ്റ്റലിലെയും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും കൗണ്‍സിലിംഗ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

 

You may like this video

:

Related News