Friday
24 May 2019

മൂന്ന് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവം; കശ്മീരില്‍ പ്രക്ഷോഭം

By: Web Desk | Monday 13 May 2019 6:04 PM IST


ശ്രീനഗര്‍:  മിഠായി നല്‍കി പ്രലോഭിപ്പിച്ച്‌ മൂന്ന് വയസ്സുകാരിയെ  അയല്‍വാസിയായ യുവാവ്ബലാത്സംഗത്തിനിരയാക്കിയതിനെ തുടര്‍ന്ന് കശ്മീര്‍ താഴ്വരയില്‍ കടുത്ത പ്രക്ഷോഭം. ആയിരങ്ങള്‍ തെരുവിലിറങ്ങിയതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു. കശ്മീര്‍ താഴ്വരയിലെ സുംബാലിലെ ത്രെഹ്ഗംല്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.

അയല്‍വാസിയായ ചെറുപ്പക്കാരന്‍ മിഠായി നല്‍കി കുട്ടിയെ പ്രലോഭിപ്പിച്ച്‌ ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇഫ്താറിന് തൊട്ടുമുമ്ബാണ് ഇയാള്‍ കുട്ടിയെ കൊണ്ടുപോയത്. തുടര്‍ന്ന് ബരാമുള്ള, ശ്രീനഗര്‍, ബന്ദിപോറ ജില്ലകളില്‍ പ്രക്ഷോഭവുമായി ജനം തെരുവിലിറങ്ങി. ആരോപണ വിധേയനായ യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. .സ്കൂള്‍ രേഖകള്‍ പ്രകാരം ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണെന്നു അധികൃതര്‍ അറിയിച്ചു. അതേസമയം, പ്രതിയുടെ രേഖകളില്‍ കൃത്രിമം കാണിച്ച്‌ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് പ്രക്ഷോഭകര്‍ കുറ്റപ്പെടുത്തി .

rape death- janayugam

കശ്മീരിലെ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ സംഭവത്തെ അപലപിച്ചു. മൂന്ന് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവം നീചമാണെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി പറഞ്ഞു. സ്ത്രീകളുടെ പിഴവ് കാരണമാണ് ബലാത്സംഗം നടക്കുന്നതെന്നാണ് സമൂഹം എപ്പോഴും പറയുന്നത്.എന്നാല്‍ ഈ കുട്ടി എന്തു ചെയ്തു? ഇത്തരം ബാലപീഡകരെ ശരിഅത്ത് നിയമപ്രകാരം കല്ലെറിഞ്ഞു കൊല്ലണമെന്നും അവര്‍ പറഞ്ഞു. കുറ്റവാളിക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്ന് പീപ്പിള്‍സ് കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ഇംറാന്‍ റെസ അന്‍സാരിയും ആവശ്യപ്പെട്ടു.

Related News