ബലാത്സംഗത്തിനിരയായ യുവതി ജീവനൊടുക്കി

Web Desk
Posted on June 19, 2019, 9:44 am

ലഖ്‌നൗ: ബലാത്സംഗത്തിനിരയായ യുവതി പൊലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് ജീവനൊടുക്കി.  ഉത്തര്‍പ്രദേശിലെ ദത്താഗഞ്ച് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. 24 കാരിയായ യുവതിയാണ് ജീവനൊടുക്കിയത്. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അമൃത് ലാലിനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
പരാതിക്കാധാരമായ സംഭവം തെലങ്കാനയിലെ സെക്കന്തരാബാദിലായതിനാലാണ് യുപിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നതെന്ന് ബദൗന്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് അശോക് കുമാര്‍ ത്രിപാഠി പറയുന്നു.

താന്‍ ജീവിക്കുന്നത് യുപിയിലായതിനാല്‍ കേസ് ഇവിടെ രജിസ്റ്റര്‍ ചെയ്യണമെന്നാണ് യുവതി ദത്താഗഞ്ച് പൊലീസിനോട് പറഞ്ഞത്.ബന്ധുവും രണ്ടു പേരും ചേര്‍ന്ന് സെക്കന്തരാബാദിലേക്ക് കൊണ്ടുപോയി അവിടെ ഒരു വീട്ടില്‍ തടവിലാക്കി പീഡിപ്പിച്ചുവെന്നാണ് യുവതി ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.