Web Desk

ന്യൂഡല്‍ഹി

January 02, 2021, 7:54 pm

രാജ്യത്ത് നാല് പേരില്‍ കൂടി അതിവേഗ വൈറസ് ബാധ

Janayugom Online

ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് രാജ്യത്ത് നാല് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്ന് ഗുജറാത്തില്‍ തിരിച്ചെത്തിയവരിലാണ് വൈറസ് ബാധ കണ്ടത്തിയത്.

ബ്രിട്ടനില്‍ നിന്ന് ഗുജറാത്തില്‍ തിരിച്ചെത്തിയ 15 പേര്‍ക്ക് കൂടി അഹമ്മദാബാദില്‍ കോവിഡ് സ്ഥിരീകരിച്ചു.ഇവരില്‍ കണ്ടെത്തിയത് ജനിതകമാറ്റം സംഭവിച്ച വൈറസ് ബാധയാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി ഇവരുടെ സാംപിലുകള്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഇവരുടെ ഫലം ഇതുവരെയും വന്നിട്ടില്ല.

രാജ്യത്ത് പുതിയ നാല് കേസുകള്‍ കൂടി കണ്ടെത്തിയതോടെ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 33 ആയി.

ENGLISH SUMMARY: RAPID COVID VIRUS FOUND IN FOUR MORE PEOPLE

YOU MAY ALSO LIKE THIS VIDEO