ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് ഇന്ത്യയില്‍ അതിവേഗ വളര്‍ച്ച

Web Desk

ന്യൂഡൽഹി

Posted on October 23, 2020, 11:11 am

ഇന്ത്യയില്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് വന്‍ സ്വീകാര്യതയാണ്. അതിവേഗം വന്‍ വളര്‍ച്ചയാണ് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് ലഭിച്ചത്. 2024ലോടെ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് വലിയ വളര്‍ച്ച ഇന്ത്യന്‍ വിപണിയില്‍ ഉണ്ടാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. 28.6 ശതമാനം വരെ ഒടിടി പ്ലാറ്റ്ഫോമില്‍ നിക്ഷേപ വളര്‍ച്ച ഉണ്ടാകുമെന്നാണ് കരുതുന്നത്. നാല് വര്‍ഷം കൊണ്ട് 2.9 ബില്യണ്‍ ഡോളറിലേക്ക് ഒടിടി വിപണിയെത്തും.

പ്രൈസ്‌വാട്ടർഹൗസ് കൂപ്പേർസിന്റെ പുതിയ വിലയിരുത്തലിലാണ് കണ്ടെത്തല്‍. ഒടിടി വീഡിയോ, ഇന്റർനെറ്റ് അഡ്വർടൈസിങ്, വീഡിയോ ഗെയിംസ്, ഇ‑സ്പോർട്സ്, മ്യസിക്, റേഡിയോ, പോഡ്‌കാസ്റ്റ് എന്നിവയാണ് വൻ വളർച്ച നേടാൻ പോകുന്ന സെഗ്‌മെന്റുകൾ.

10.1 ശതമാനം വീതം ഇന്ത്യയിലെ മീഡിയ ആന്റ് എന്റർടെയ്‌ൻമെന്റ് സെക്ടറിൽ അടുത്ത നാല് വർഷങ്ങളള്‍ക്കിടയില്‍ വളര്‍ച്ചയുണ്ടാകാന്‍ പോകുന്നത്. ഇതോടെ 55 ബില്യണ്‍ ഡോളറാണ് നേടാന്‍ സാധിക്കുന്നത്. കോവിഡ് വ്യാപനകാലത്ത് 2019നെ അപേക്ഷിച്ച് 2020ല്‍ ആഗോള മീഡിയ ആന്റ് എന്റർടെയ്‌ൻമെന്റ് രംഗത്ത് 5.6 ശതമാനം ഇടിവായിരിക്കും രേഖപ്പെടുത്തുക.

ENGLISH SUMMARY:Rapid growth of OTT plat­forms in India
You may also like this video