September 26, 2022 Monday

Related news

September 23, 2022
September 20, 2022
September 19, 2022
September 19, 2022
September 18, 2022
September 15, 2022
September 14, 2022
September 11, 2022
September 11, 2022
September 10, 2022

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; ചെല്ലാനത്തും റാപി‍ഡ് റെസ്പോണ്‍സ് ടീമിനെ നിയോഗിക്കും

Janayugom Webdesk
കൊച്ചി
July 13, 2020 7:21 pm

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ചെല്ലാനം പഞ്ചായത്തില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ റാപി‍ഡ് റെസ്പോണ്‍സ് ടീമിനെ നിയോഗിക്കും. ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതയില്‍ വീ‍ഡിയോ കോണ്‍ഫറണ്‍സീലൂടെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

വില്ലേജ് ഓഫീസര്‍ , ആരോഗ്യവകുപ്പ് ഉദ്യോസ്ഥര്‍, പൊലീസ് തുടങ്ങിയവരെ സംഘത്തില്‍ ഉള്‍പ്പെടുത്തും. ചെല്ലാനം പ‍ഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍  ഉദ്യോഗസ്ഥരെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

പഞ്ചയത്തിലുള്ളവര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച അരിയുടെ വിതരണം നാളെ മുതല്‍ ആരംഭിക്കും. കഴിഞ്ഞ എട്ടാം തീയതി‍ ജില്ലയിലെ ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ രോഗ ഉറവിടം കണ്ടെത്താന്‍ പ്രത്യേക സംഘത്തെ കളക്ടര്‍ ചുമതലപ്പെടുത്തിയിരുന്നു.

നേരത്തെ തിപുവനന്തപുരം പൂന്തുറയിലും ദ്രുത പ്രതികരണ സംഘത്തെ കോവി‍ഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപികരിച്ചിരുന്നു. തീവ്ര നിയന്ത്രിത മേഖലകളിലെ എല്ലാ പ്രവര്‍ത്തികളും ഇവര്‍ വിലയിരുത്തും.

Eng­lish sum­ma­ry: Rapid response team in Chellanam

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.