Saturday 23, October 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

പോത്തൻകോട്

April 04, 2020, 10:27 am

റാപ്പിഡ് ടെസ്റ്റ് ഇന്നു മുതൽ: ആദ്യം നടപ്പാക്കുന്നത് പോത്തൻകോട്

Janayugom Online

സംസ്ഥാനത്ത് കോവിഡ് 19 സമൂഹവ്യാപനം സ്ഥിരീകരിക്കുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് ഇന്നുമുതൽ ആരംഭിക്കും. റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റുകൾ കഴിഞ്ഞ ദിവസം എത്തിയിരുന്നു. പരിശോധക സംഘം ആദ്യം പോകുന്നത് പോത്തൽകോടേയ്ക്കാണ്.റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വഴി രണ്ടര മണിക്കൂറിനുള്ളിൽ വൈറസ്ബാധ ഉണ്ടോയെന്നറിയാൻ സാധിക്കും. നിലവിൽ ഫലമറിയാനായി 7 മണിക്കൂറോളമാണ് ആവശ്യമായി വരുന്നത്.പബ്ലിക്ക് ലാബിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുമായിട്ടായിരിക്കും റാപ്പിഡ് ടെസ്റ്റ് ഫലങ്ങള്‍ പരിശോധിക്കുക.

ശ​ശി ത​രൂ​ർ എം​പി​യു​ടെ ഫ​ണ്ടി​ൽ നി​ന്നും ശ്രീ​ചി​ത്ര​യ്ക്ക് ഗ​വേ​ഷ​ണ​ത്തി​നും റാ​പി​ഡ് ടെ​സ്റ്റിം​ഗ് കി​റ്റ് നി​ർ​മി​ക്കാ​നു​മാ​യി ഒ​രു കോ​ടി രൂ​പ ന​ൽ​കി​യി​രു​ന്നു.ഈ ​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് റാ​പ്പി​ഡ് ടെ​സ്റ്റിം​ഗ് കി​റ്റ് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ച​ത്. നി​ല​വി​ൽ രാ​ജ്യ​ത്ത് പൂ​നെ​യി​ൽ മാ​ത്ര​മാ​ണ് റാ​പ്പി​ഡ് ടെ​സ്റ്റിം​ഗ് കി​റ്റ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. കി​റ്റ് ഒ​ന്നി​ന് 4,000 രൂ​പ വ​രെ​യാ​ണ് ചെ​ല​വ്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ത്പാ​ദ​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ 200 രൂ​പ​യ്ക്ക് കി​റ്റ് ല​ഭ്യ​മാ​കു​ക​യും 15 മി​നി​റ്റു​കൊ​ണ്ട് കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തു​ക​യും ചെയ്യാം.

Eng­lish Sum­ma­ry: rapid test in pothankod

You may also like this video