കേരളത്തിലേക്കുള്ള ആദ്യ കോവിഡ് 19 റാപിഡ് ടെസ്റ്റിംഗ് കിറ്റ്സ് തിരുവനന്തപുരത്ത് എത്തി. ശശി തരൂർ എംപിയുടെ ഫണ്ടിൽ നിന്നും ശ്രീചിത്രയ്ക്ക് ഗവേഷണത്തിനും റാപിഡ് ടെസ്റ്റിംഗ് കിറ്റ് നിർമിക്കാനുമായി ഒരു കോടി രൂപ നൽകിയിരുന്നു.
ഈ ഫണ്ട് ഉപയോഗിച്ചാണ് റാപ്പിഡ് ടെസ്റ്റിംഗ് കിറ്റ് തിരുവനന്തപുരത്ത് എത്തിച്ചത്. നിലവിൽ രാജ്യത്ത് പൂനെയിൽ മാത്രമാണ് റാപ്പിഡ് ടെസ്റ്റിംഗ് കിറ്റ് നിർമാണം നടക്കുന്നത്. കിറ്റ് ഒന്നിന് 4,000 രൂപ വരെയാണ് ചെലവ്. തിരുവനന്തപുരത്ത് ഉത്പാദനം ആരംഭിക്കുന്നതോടെ 200 രൂപയ്ക്ക് കിറ്റ് ലഭ്യമാകുകയും 15 മിനിറ്റുകൊണ്ട് കോവിഡ് ടെസ്റ്റ് നടത്തുകയും ചെയ്യാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.