11 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 11, 2024
October 7, 2024
October 5, 2024
September 22, 2024
September 21, 2024
September 21, 2024
September 18, 2024
September 18, 2024
September 14, 2024
September 12, 2024

റാപ്പിഡ് എക്സ് പേരുമാറി; നമോ ഭാരത്: ആർആർടിഎസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

Janayugom Webdesk
ന്യൂഡൽഹി
October 20, 2023 10:06 pm

ഡല്‍ഹിക്കും മീററ്റിനും ഇടയിലുള്ള ഇന്ത്യയിലെ ആദ്യത്തെ റീജിയണല്‍ റാപ്പിഡ് ട്രെയിനിന് ‘നമോ ഭാരത്’ എന്ന് പേരുമാറ്റി. റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റ(ആർആർടിഎസ്)ത്തിന്റെ ഭാഗമായ ട്രെയിൻ നാളെ മുതല്‍ ഓടിത്തുടങ്ങി. യുപിയിലെ സാഹിബാബാദിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്ളാഗ് ഓഫ് ചെയ്തു. ഡൽഹിക്കും മീററ്റിനും ഇടയിലുള്ള റൂട്ടിൽ 17 കിലോമീറ്റർ മാത്രമേ ട്രെയിൻ ആദ്യഘട്ടത്തിൽ ഓടുകയുള്ളൂ. സാഹിബാബാദിനും ദുഹായ്ക്കും ഇടയിൽ അഞ്ച് സ്റ്റേഷനുകളാണുണ്ടാവുക. 

സ്റ്റാൻഡേർഡ്, പ്രീമിയം എന്നിങ്ങനെ രണ്ട് തരം കോച്ചുകളാണ് ട്രെയിനിലുണ്ടാവുക. രണ്ട് ക്ലാസുകൾക്കും നിരക്ക് വ്യത്യസ്തമാണ്. സ്റ്റാൻഡേർഡ് കോച്ചിലെ നിരക്ക് കുറഞ്ഞത് 20 രൂപ മുതൽ പരമാവധി 50 രൂപ വരെയാണ്. അതേസമയം, പ്രീമിയം ക്ലാസിൽ കുറഞ്ഞ നിരക്ക് 40 രൂപയും കൂടിയ നിരക്ക് 100 രൂപയുമാണ്.

ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറിൽ 180 കിലോമീറ്ററാണ്. നിലവിലിത് മണിക്കൂറിൽ പരമാവധി 160 കിലോമീറ്റർ വേഗതയിലായിരിക്കും ഓടുക. ട്രെയിനിന്റെ ശരാശരി വേഗത മണിക്കൂറിൽ 100 കിലോമീറ്ററായിരിക്കും. സാഹിബാദ, ഗാസിയാബാദ്, ഗുൽധാർ, ദുഹായ്, ദുഹായ് ഡിപ്പോ എന്നി അഞ്ച് സ്റ്റേഷനുകളിലൂടെയാണ് ഈ ട്രെയൻ ഓടുക. ഡൽഹി മുതൽ മീററ്റ് വരെ ഭാവിയിൽ ആകെ 25 സ്റ്റേഷനുകളാണ് ഉണ്ടാകുക. അതിൽ നാലെണ്ണം ഭൂഗർഭ സ്റ്റേഷനുകളായിരിക്കും. 

അതേസമയം ട്രെയിനിന്റെ അവസാന നിമിഷത്തിലെ പേരുമാറ്റം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആദ്യം പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പില്‍ റാപ്പിഡ് എക്‌സ് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നായിരുന്നു അറിയിപ്പ്. പിന്നീട് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് നമോഭാരത് എന്ന് പേരിലായിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുകയെന്ന് അറിയിച്ചത്. 

Eng­lish Summary:Rapid X renamed; Namo Bharat: RRTS flagged off by Prime Minister
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.