Monday
27 May 2019

കീശ ചോരാത്ത ടാക്സി: പുതു അനുഭവമായി ‘റാപ്പിഡോ’ എത്തി

By: Web Desk | Saturday 2 March 2019 12:06 PM IST


ടാക്‌സി കാറുകളും ജീപ്പുകളും നമ്മുടെ നാട്ടിലുണ്ട്. എന്നാൽ ബൈക്ക് ടാക്‌സികൾ പൊതുവെ കേരള നിരത്തുകാലിൽ ഇത് വരെ ഉണ്ടായിരുന്നില്ല. ഗോവയിലും തമിഴ് നാട്ടിലും ബൈക്ക് ടാക്‌സികള്‍ യാത്രക്കാര്‍ക്ക് സേവനവുമായി രംഗത്തുണ്ട്. എന്നാൽ അതങ്ങു മാറുകയാണ് ഇനി നിരത്തുകളിലേക്ക് ബൈക്ക് ടാക്‌സികളും എത്താന്‍ തയ്യാറാവുകയാണ്. രാജ്യത്തെ മുൻനിര ഇരുചക്ര ടാക്സി സേവനദാതാക്കളായ ‘റാപ്പിഡോ’ യാണ് കേരളത്തിൽ പുതു തരംഗം സൃഷ്ടിക്കുന്നത്.

ശംഖുമുഖത്തു ഡപ്യുട്ടി സ്പീക്കർ വി.ശശി ആണ് ഇതിനു ‍ഫ്ലാഗ് ഓഫ് ചെയ്തത്. ക്യാപ്റ്റൻ എന്നാണു റാപിഡോയിൽ ഇരുചക്രവാഹനം ഓടിക്കുന്നവരുടെ പദവി.

മറ്റു ഓൺലൈൻ ടാക്സികൾ പോലെ മൊബൈൽ ആപ്ലിക്കേഷൻ അധിഷ്ഠിതമായാണു റാപ്പിഡോയും പ്രവർത്തിക്കുന്നത്. ആൻഡ്രോയ്ഡ് പ്ലേസ്റ്റോറിലും ഐഫോൺ ആപ്സ്റ്റോറിലും റാപിഡോ (RAPIDO) ആപ്ലിക്കേഷൻ ലഭ്യമാണ്.  ആപ്ലിക്കേഷനിൽ കാണിക്കുന്ന നിരക്ക് ഡിജിറ്റൽ പേമെന്റ് ആയോ ടാക്സിയുമായി എത്തുന്ന ക്യാപ്റ്റനോ നൽകാം.

ആദ്യ 5 കിലോമീറ്ററുകൾക്കു 3 രൂപ വീതവും തുടർന്നു കിലോമീറ്ററിന് 5 രൂപയും ഈടാക്കും. മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗത്തിൽ ഇരുചക്ര ടാക്സി സഞ്ചരിക്കില്ല. വാഹനം ഓടിക്കുന്നയാൾ ഹെൽമറ്റ് ധരിക്കുന്നതോടൊപ്പം യാത്രക്കാരനും ഹെൽമറ്റ്  ധരിക്കണം.   വാഹനം ഓടിക്കുന്നയാൾക്കും യാത്രക്കാരനും അപകട ഇൻഷുറൻസ് പരിരക്ഷയും റാപിഡോ നൽകുന്നുണ്ട്.

Related News